Wednesday December 07, 2016
Latest Updates

അമൃതാനന്ദമയിക്കെതിരായ കൈരളി അഭിമുഖം തിരിച്ചടിയായി; ഹിന്ദു വോട്ടുകള്‍ ചോര്‍ന്നു: സിപിഎം

അമൃതാനന്ദമയിക്കെതിരായ കൈരളി അഭിമുഖം തിരിച്ചടിയായി; ഹിന്ദു വോട്ടുകള്‍ ചോര്‍ന്നു: സിപിഎം

തിരുവനന്തപുരം: അമൃതാനന്ദമയിക്കെതിരെ കൈരളി ടിവിയില്‍ വന്ന അഭിമുഖം ഹിന്ദു വോട്ടുകള്‍ ചോര്‍ത്താനിടയാക്കിയെന്ന് സിപിഎം വിലയിരുത്തല്‍. കൊല്ലം മണ്ഡലത്തിലാണ് ഇത് ഏറ്റവും തിരിച്ചടിയായത്. എന്നാല്‍ മറ്റ് മണ്ഡലങ്ങളിലും ഇത് വോട്ട് ചോര്‍ച്ചയ്ക്ക് ഇടയാക്കി.

തെരഞ്ഞെടുപ്പിലെ തിരിച്ചടി വിലയിരുത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് കൈരളി ടിവിക്കെതിരെ വിമര്‍ശനം ഉയര്‍ന്നത്. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയ സമയത്ത് കൈരളി ടിവി അമൃതാനന്ദമയിക്കെതിരായ അഭിമുഖം സംപ്രേക്ഷണം ചെയ്തത് ശരിയായില്ല.

ഇടതുമുന്നണിയുടെ വോട്ടുകള്‍ ചോരുന്നത് പതിവായിരിക്കുകയാണെന്നും വോട്ട് ചോര്‍ച്ച ഗൌരവമായി പരിഗണിക്കണമെന്നും സിപിഎം സംസ്ഥാന സമിതിയില്‍ അഭിപ്രായമുയര്‍ന്നു. ഇടതുമുന്നണിയില്‍ സിപിഎമ്മും സിപിഐയും മാത്രമാകുന്ന അവസ്ഥ ശരിയല്ലെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇടതുമുന്നണിയില്‍ നിന്ന് കക്ഷികള്‍ ചോര്‍ന്നു പോകുകയും യുഡിഎഫ് ശക്തിപ്രാപിച്ചു വരുന്നതായും യോഗം വിലയിരുത്തി.

ആര്‍എസ്പി നേരത്തെ മുന്നണി വിട്ടുപോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അവരെ പിടിച്ചു നിര്‍ത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചില്ല. കൂടാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും പിഴവ് സംഭവിച്ചു. തിരുവനന്തപുരം മുതല്‍ ചാലക്കുടി വരെയുള്ള മണ്ഡലങ്ങളില്‍ ഒരു നായര്‍ സ്ഥാനാര്‍ത്ഥി പോലും ഇല്ലാതിരുന്നത് തിരിച്ചടിയായതായി യോഗം വിലയിരുത്തി.

Scroll To Top