Friday December 09, 2016
Latest Updates

അമിത ശരീരഭാരം കുറയ്ക്കാന്‍ മാതള നാരങ്ങ

അമിത ശരീരഭാരം കുറയ്ക്കാന്‍ മാതള നാരങ്ങ

അമിത ശരീരഭാരം കുറയ്ക്കാന്‍ മാതള നാരങ്ങ അത്യുത്തമമെന്ന് ആരോഗ്യ വിദഗ്ദര്‍. മാതള നാരങ്ങ പഴമായി കഴിക്കുകയോ, അല്ലെങ്കില്‍ അതിന്റെ സത്ത ഗുളിക രൂപത്തില്‍ വിപണിയില്‍ ലഭിക്കുന്നത് കഴിയ്ക്കുകയോ ചെയ്താല്‍ മതിയാകും. ശരീരഭാരം കുറയ്ക്കാന്‍ ഇവ വളരെയേറെ പ്രയോജനം ചെയ്യുമെന്നാണ് വിദഗ്ദ അഭിപ്രായം.

മാതള നാരങ്ങ കഴിയ്ക്കുന്നവരില്‍ ശരീരത്തില്‍ ഊര്‍ജം വര്‍ധിക്കും. ഇത് പതിവില്‍ കൂടുതല്‍ ജോലികള്‍ ചെയ്യാന്‍ നിങ്ങളെ സഹായിക്കും. ഇത് വ്യായാമത്തിന്റെ ഗുണം ചെയ്യുകയും നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. മാതള നാരങ്ങയില്‍ ധാരാളം ജലാംശം അടങ്ങിയിട്ടുണ്ട്. ഈ ജലാംശം ധാരാളമായി ഉള്ളി ചെല്ലുന്നതോട് വിശപ്പിനു ശമനമുണ്ടാകും. അതോടെ നാം കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയുകയും.

അതിലൂടെ ശരീരഭാരം വര്‍ധിക്കുന്നത് ഒരുപരിധി വരെ തടയാനും കഴിയുമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. മാതള നാരങ്ങയിലെ ആന്റി ഓക്‌സിഡന്റ്‌സ് ഘടകങ്ങള്‍ ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നു. ഇതും ശരീരഭാരം കുറയാനുള്ള ഒരു ഉത്തമമാര്‍ഗമാണ്. പാര്‍ശ്വഫലങ്ങളില്ലാതെ തന്നെ ശരീരഭാരം കുറയ്ക്കാം എന്നതാണ് മാതള നാരങ്ങയുടെ പ്രത്യേകത.

Scroll To Top