Saturday December 10, 2016
Latest Updates

അമിതവണ്ണം നിയന്ത്രിക്കാൻ പറ്റുമോ ?

അമിതവണ്ണം നിയന്ത്രിക്കാൻ പറ്റുമോ ?

 

തിരക്കേറിയ ജീവിതത്തില്‍ പലരെയും അലട്ടുന്ന പ്രശ്നമാണ് അമിതവണ്ണം. കഴിക്കുന്ന ഭക്ഷണം യഥാവിധി ദഹിച്ച് നമ്മുടെ ശരീരത്തോട് ചേരുകയും ശരീരികാധ്വാനതിനുള്ള ഊര്‍ജമായി കത്തിത്തീരുകയും ചെയ്യണം. ഇന്ന് അധ്വാനം കുറവായത് കൊണ്ട് തന്നെ ഭക്ഷണസാധനങ്ങളില്‍ പലതും കൊഴുപ്പ് രൂപത്തില്‍ ശരീരത്തില്‍ അടിഞ്ഞുകൂടുകയാണ്. അമിതവണ്ണത്തിനു കാരണമാകുന്നതും അടിഞ്ഞുകൂടുന്ന ഈ കൊഴുപ്പാണ്‌.
oatsകൊഴുപ്പിനെ കത്തിച്ചു തീര്‍ക്കാനുള്ള ഭക്ഷണവിഭവങ്ങള്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുകയാണ് ഏറ്റവും നല്ല മാര്‍ഗം. ആപ്പിള്‍, പൈന്‍ നട്സ്, ഓട്സ്, തുടങ്ങിയവ ഇതിനു പറ്റിയ ആഹാരസാധനങ്ങളാണ്.
കലോറി കൂടുതലായുള്ള ഉൽപന്നങ്ങള്‍ ഒഴിവാക്കുക. അരിയില്‍ കൂടുതല്‍ കലോറി അടങ്ങിയിരിക്കുന്നു, ചപ്പാത്തി പോലുള്ള ഗോതമ്പ് വിഭവങ്ങള്‍ ഇതിനു പകരമായി ഉപയോഗികവുന്നതാണ്. കലോറി അധികമായി ഉപയോഗികുന്നത് നമ്മുടെ ഹൃദയത്തിനും ദോഷമാണ്.
പഞ്ചസാര മധുരമേറിയതാനെങ്കിലും ആരോഗ്യത്തിനു ദോഷകരമാണ്. മധുരത്തിന് തേന്‍ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യും.
വെള്ളം ഒരു പരിധിവരെ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുന്നുണ്ട്. വെള്ളം അമിത വിശപ്പിനെ നിയന്ത്രിക്കുകയും ചെയും.

വിറ്റാമിന്‍ സി അടങ്ങിയ ആഹാരം കഴിക്കുന്നത് എല്ലുകള്‍ക്ക് ബലം നല്‍കും.
വ്യായാമം ഏറ്റവും പ്രധാനപ്പെട്ട ജീവിതചര്യ ആക്കുക.
മാനസിക പിരിമുറുക്കങ്ങളും അമിതവണ്ണത്തിനു കാരണമാകാറുണ്ട്. മനസിനെ ശാന്തമാക്കാന്‍ യോഗ പരിശീലിക്ക്ന്നത് ഉത്തമമായിരിക്കും.

 

Scroll To Top