Sunday December 04, 2016
Latest Updates

അഭിവന്ദ്യ തോമസ്സ് മാര്‍ യൗസേബിയൂസ്  പിതാവിന്റെ അയര്‍ലണ്ട് സന്ദര്‍ശനം ജൂണ്‍ 29 ന് 

അഭിവന്ദ്യ തോമസ്സ് മാര്‍ യൗസേബിയൂസ്  പിതാവിന്റെ അയര്‍ലണ്ട് സന്ദര്‍ശനം ജൂണ്‍ 29 ന് 

ഡബ്ലിന്‍:മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ അമേരിക്കന്‍ എക്‌സാര്‍ക്കേററ് തലവനും,കാനഡയിലെയും ,യൂറോപ്പിലേയും അപ്പോസ്‌തോലിക് വിസിറ്റേറ്ററുമായ അഭിവന്ദ്യ തോമസ്സ് മാര്‍ യൗസേബിയൂസ് പിതാവ് അയര്‍ലണ്ട് സന്ദര്‍ശിക്കുന്നു.

ജൂണ്‍ 29 ഞായറാഴ്ച ഉച്ചക്ക് 2.25 ന് ക്ലൊണ്ടാല്‍ക്കിനിലെ റൌളയിലുള്ള ഇമ്മാക്കുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി ദേവാലയാങ്കണത്തില്‍ എത്തുന്ന അഭിവന്ദ്യ പിതാവിന് അയര്‍ലണ്ടിലെ മലങ്കര കത്തോലിക്ക സഭയുടെ ചാപ്ലൈന്‍ ഫാ.എബ്രഹാം പതാക്കലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.തുടര്‍ന്നുള്ള വി.കുര്‍ബാനയോടനുബന്ധിച്ചുള്ള ചടങ്ങില്‍ അഭിവന്ദ്യ പിതാവ് ഐറിഷ് മലങ്കര കത്തോലിക്ക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

റൌള ഇടവക വികാരി ഫാ.ഡേവിഡ് ഹാല്‍പ്പിന്‍,മുന്‍ വികാരി ഫാ.ജോണ്‍ ഡംഫി, മറ്റു സഭാ വൈദികര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :

റൈജു പണിക്കര്‍ : 0870687910 
അനില്‍ മാരാമണ്‍ : 0894460611 

Scroll To Top