Friday December 09, 2016
Latest Updates

അബ്ദുള്ളക്കുട്ടി എംഎല്‍എ പീഡിപ്പിച്ചെന്ന പരാതിയില്‍ സരിത ഇന്ന് രഹസ്യമൊഴി നല്കും

അബ്ദുള്ളക്കുട്ടി എംഎല്‍എ പീഡിപ്പിച്ചെന്ന പരാതിയില്‍ സരിത ഇന്ന് രഹസ്യമൊഴി നല്കും

തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടി എംഎല്‍എ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ഇന്ന് രഹസ്യമൊഴി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. കോടതി മുമ്പാകെയാകും സരിത രഹസ്യമൊഴി നല്‍കുക. നേരിട്ടെത്തി മൊഴി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് സരിത ഇന്ന് മൊഴി നല്കാന്‍ തയ്യാറെടുക്കുന്നത്.

നേരത്തെ സരിതയുടെ മൊഴിയെടുക്കാന്‍ പോലീസ് പല തവണ നോട്ടീസ് നല്കിയിട്ടും സരിത ഒഴിഞ്ഞു മാറുകയായിരുന്നു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇന്ന് സരിത മൊഴി നല്‍കുക. അന്വേഷണ സംഘം സരിതയ്ക്ക് നിരവധി തവണ നോട്ടീസ് നല്കിയിട്ടും മൊഴി നല്കാന്‍ തയ്യാറാകാഞതിനെ തുടര്‍ന്ന് അന്വേഷണ സംഘം കോടതിയെ സമീപിക്കുകയായിരുന്നു. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് സരിതയുടെ പരാതി അന്വേഷിക്കുന്നത്.

തിരുവനന്തപുരത്തെ മസ്‌ക്കറ്റ് ഹോട്ടലില്‍ വിളിച്ചു വരുത്തി എപി അബ്ദുള്ളക്കുട്ടി പീഡിപ്പിച്ചു എന്നാണു പരാതി. ജയില്‍ മോചിതയായ ശേഷമാണ് സരിത അബ്ദുള്ളക്കുട്ടിക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നത്. എന്നാല്‍ പിന്നീട് മൊഴി നല്കാന്‍ തയ്യാറാകാതെ ഒഴിഞ്ഞു മാറാനുള്ള ശ്രമമാണ് സരിത നടത്തിയത്. ഏതായാലും വിഷയത്തില്‍ കോടതി കൂടി ഇടപെട്ടതോടെ സരിതയ്ക്ക് മൊഴി നല്കാതെ മറ്റ് മാര്‍ഗങ്ങളില്ല.

Scroll To Top