Saturday December 10, 2016
Latest Updates

അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്കാനുള്ള അവസാന തീയതി ഇന്ന്

അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നല്കാനുള്ള അവസാന തീയതി ഇന്ന്

തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്ക് എതിരായ ലൈംഗികാരോപണ കേസില്‍ മൊഴി നല്കാന്‍ സരിത എസ് നായര്‍ക്ക് ഇന്ന് കൂടി അവസരം ലഭിക്കും. സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതുമായി ബന്ധ്‌പ്പെട്ട് തന്നെ മസ്‌കറ്റ് ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയ അബ്ദുള്ളക്കുട്ടി ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് സരിതയുടെ പരാതി.

എന്നാല്‍ ഇതുവരെയും കേസില്‍ മൊഴി നല്കാന്‍ സരിത തയ്യാറായില്ല. ഇതിനകം ആറ് തവണ സരിത മൊഴി നല്‍കുന്നതില്‍ നിന്ന് ഒഴിഞ്ഞു മാറി. രണ്ട് ദിവസം മുമ്പും സരിത മൊഴി നല്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. സരിത കേസില്‍ ഒളിച്ചു കളി തുടരുന്ന സാഹചര്യത്തില്‍ ഇനി അവസരം നല്കാനാകില്ലെന്നു കോടതി അറിയിച്ചിരുന്നു.

ഇന്ന് കൂടി സരിത മൊഴി നല്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ ഇനി അവസരം നല്കില്ലെന്ന് തിരുവനന്തപുരം സിജെഎം കോടതി വ്യക്തമാക്കി. അബ്ദുള്ളക്കുട്ടിയെ  ഏറെ വിവാദത്തിലാക്കിയ കേസ് ഇന്ന് അവസാനിച്ചേക്കും.

Scroll To Top