Monday December 05, 2016
Latest Updates

അബ്ദുള്ളക്കുട്ടിക്കെതിരെ സരിത രഹസ്യന്മൊഴി നല്‍കി

അബ്ദുള്ളക്കുട്ടിക്കെതിരെ സരിത രഹസ്യന്മൊഴി നല്‍കി

തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടി എംഎല്‍എയ്ക്ക് എതിരായ ലൈംഗികാരോപണക്കേസില്‍ സരിത എസ് നായര്‍ രാഹസ്യമൊഴി നല്‍കി. മൊഴി നല്‍കുന്നതില്‍ നിന്ന് എട്ടിലധികം തവണ പിന്മാറിയ ശേഷമാണ് സരിത അവസാനം രഹസ്യമൊഴി നല്‍കാന്‍ തയ്യാറായത്. 164 വകുപ്പ് പ്രകാരം തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലാണ് സരിത രഹസ്യമൊഴി നല്‍കിയത്.

സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. സരിതയുടെ അഭ്യര്‍ത്ഥന പ്രകാരം അടച്ചിട്ട മുറിയില്‍ വച്ചാണ് രഷസ്യ മൊഴി രേഖപ്പെടുത്തിയത്. മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയ മൊഴി ഇനി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. പരാതിയില്‍; ഉറച്ച് നില്ക്കുന്നതായി സരിത മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

രഹസ്യമൊഴിയായതിനാല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും സരിത പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് മൊഴി നല്‍കാന്‍ കോടതി സരിതയ്ക്ക് അവസാന അവസരം അനുവദിച്ചത്. എനാല്‍ വ്യാഴാഴ്ച സരിത ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോടതിയില്‍ അപേക്ഷ നല്‍കിയതിനാല്‍ മൊഴി നല്‍കാന്‍ ഒരു അവസരം കൂടി കോടതി നല്‍കുകയായിരുന്നു.

Scroll To Top