Wednesday December 07, 2016
Latest Updates

അബ്ദുല്‍ നാസര്‍ മദനിയ്ക്ക് മോചനമായി 

അബ്ദുല്‍ നാസര്‍ മദനിയ്ക്ക് മോചനമായി 

ബംഗളുരു: സുപ്രീംകോടതി ജാമ്യം അനുവദിച്ച പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മദനി ജയിലില്‍ നിന്ന് പുറത്തിറങ്ങി. ജയില്‍ മോചിതനായ മദനി നേരെ സൗഖ്യ ആശുപത്രിയിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ ദിവസമാണ് മദനിക്ക് സുപ്രീം കോടതി ഒരു മാസത്തെ ജാമ്യം അനുവദിച്ചത്. ബന്ധുക്കളും ഒട്ടേറെ പിഡിപി പ്രവര്‍ത്തകരും അദ്ദേഹത്തെ സ്വീകരിക്കാന്‍ ജയിലിനുപുറത്ത് തടിച്ചുകൂടിയിരുന്നു. കോയമ്പത്തൂര്‍ കോടതിയില്‍ മദനിക്കെതിരെ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ മദനിയുടെ പുറത്തിറങ്ങല്‍ അനിശ്ചിതത്വത്തിലായിരുന്നു

കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമ്പോഴും നീതിയുടെ വെളിച്ചം തനിക്ക് കിട്ടുന്നുവെന്ന് ജയില്‍ മോചനത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ പുണ്യമാസത്തില്‍ കിട്ടിയ ഏറ്റവും വലിയ പുണ്യമായാണ് താന്‍ ഇതിനെ കാണുന്നത്. ഇത് പ്രതീക്ഷിച്ചിരുന്നില്ല. കേരളത്തിലേക്കും അന്‍വാര്‍ശ്ശേരിയിലേക്കും വരിക എന്നുള്ളതാണ് തന്റെ സ്വപ്നം. തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കഴിയുമെന്നാണ് വിശ്വാസമെന്നും കോടതിയുടെ ഉത്തരവ് പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top