Thursday December 08, 2016
Latest Updates

അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യം ഒരു മാസത്തേക്ക് കൂടി നീട്ടി

അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യം ഒരു മാസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യം ഒരു മാസത്തേക്ക് കൂടി സുപ്രീം കോടതി നീട്ടി. അതേസമയം കേരളത്തില്‍ ചികിത്സ തേടണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ചികിത്സ ബാംഗ്ലൂരില്‍ തന്നെ തുടരാനും കോടതി നിര്‍ദ്ദേശിച്ചു. നിലവിലുള്ള ജാമ്യവ്യവസ്ഥകള്‍ തുടരും.പ്രമേഹം നിയന്ത്രണ വിധേയമായിട്ടില്ലെന്നും കേരളത്തില്‍ ആയുര്‍വേദ ചികിത്സ നടത്തണമെന്നും ആവശ്യപ്പെട്ടാണ് മദനി ഹര്‍ജി നല്‍കിയത്.

എറണാകുളത്തെ ശ്രീധരീയം കണ്ണാശുപത്രിയില്‍ ചികിത്സ തേടണമെന്നും മദനി ആവശ്യപ്പെട്ടിരുന്നു. ബാംഗ്ലൂര്‍ സൌഖ്യ ആശുപത്രിയിലെ ചികിത്സാ രേഖകളും മദനി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മദനി ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചോ. ജാമ്യം ഏതെങ്കിലും വിധത്തില്‍ ദുരുപയോഗം ചെയ്‌തോ തുടങ്ങിയ വിവരങ്ങള്‍ സുപ്രീം കോടതി കര്‍ണ്ണാടക സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.

Scroll To Top