Thursday December 08, 2016
Latest Updates

അബോര്‍ഷന്‍:യു.എന്‍  നിര്‍ദേശത്തിനെതിരെ അയര്‍ലണ്ട് ,ഗര്‍ഭച്ഛിദ്രത്തിന് എതിരെ പരസ്യ നിലപാടുമായി എന്‍ഡ കെന്നിയുടെ പുതിയ വെളിപാടുകള്‍ !

അബോര്‍ഷന്‍:യു.എന്‍  നിര്‍ദേശത്തിനെതിരെ അയര്‍ലണ്ട് ,ഗര്‍ഭച്ഛിദ്രത്തിന് എതിരെ പരസ്യ നിലപാടുമായി എന്‍ഡ കെന്നിയുടെ പുതിയ വെളിപാടുകള്‍ !

ഡബ്ലിന്‍:അബോര്‍ഷനുമായി ബന്ധപ്പെട്ട് പുതിയ നയങ്ങള്‍ രൂപീകരിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ നിര്‍ദേശത്തിനെതിരെ ഐറിഷ് സര്‍ക്കാര്‍ രംഗത്ത്. അബോര്‍ഷനെതിരായി ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങള്‍ പരിഷ്‌കരിക്കുന്നത് ക്രൂരവും, നിന്ദയും, മനുഷ്യത്വത്തിന് എതിരാണെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു.

ഗര്‍ഭസ്ഥ ശിശുവിന് വൈകല്യങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ഐറിഷ് സ്ത്രീ ഇംഗ്ലണ്ടിലെത്തി അബോര്‍ഷന്‍ നടത്തിയതുമായി ബന്ധപ്പെട്ട് യു.എന്‍, അയര്‍ലണ്ടിനെ വിമര്‍ശിച്ചിരുന്നു. സ്ത്രീയെ അപമാനിച്ചുവെന്നും, സ്വകാര്യതയെ മാനിച്ചില്ല എന്നുമായിരുന്നു സഭയുടെ വിമര്‍ശനം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിലവിലുള്ളനിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നും സഭ, അയര്‍ലണ്ടിനോട് ആവശ്യപ്പെട്ടിരുന്നു.

ഗര്‍ഭച്ഛിദ്രനയങ്ങളില്‍ ആടികളിച്ചിരുന്ന ഫിനഗേലിന്റെ പരസ്യനിലപാടില്‍ പ്രൊ ലൈഫ് പ്രവര്‍ത്തകര്‍ ആഹ്ലാദം രേഖപ്പെടുത്തി.എട്ടാം ഭരണ ഘടനാ ഭേദഗതിയെ കുറിച്ച് റഫറണ്ടം വേണമെന്ന് നിലപാടെടുത്ത ഫിനഗേല്‍ മന്ത്രിമാരില്‍ ചിലര്‍ കൂടി ഉള്‍പ്പെട്ട പുതിയ മന്ത്രിസഭയുടെ നയമാറ്റം ആരെയും അമ്പരപ്പിക്കുന്നതാണ്.സര്‍ക്കാരിനെ പിന്തുണയ്ക്കുന്നവരില്‍ പലരും ഗര്‍ഭച്ഛിദ്രത്തെ അനുകൂലിയ്ക്കുന്നില്ലെന്നതും നിലപാട് മാറ്റത്തിന് കാരണമായി
സംഭവത്തില്‍ വിഷമമുണ്ടെന്ന് ആരോഗ്യ മന്ത്രി സിമോണ്‍ ഹാരിസ് പറഞ്ഞെങ്കിലും പെട്ടെന്ന് നിയമം മാറ്റാന്‍ സാധ്യതയില്ല എന്ന സന്ദേശമാണ് നല്‍കിയത്.എന്നാല്‍ ഇനിയും ചേരാനിരിക്കുന്ന സിറ്റിസണ്‍ അസംബ്ലിയില്‍ തീരുമാനമെടുക്കേണ്ട വിഷയമാണിതെന്നും അദ്ദേഹം പറഞ്ഞു

Scroll To Top