Saturday December 03, 2016
Latest Updates

അബദ്ധത്തില്‍ ഫയര്‍ അലാം അടിച്ചു; മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ ഒഴിപ്പിച്ചു

അബദ്ധത്തില്‍ ഫയര്‍ അലാം അടിച്ചു; മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ ഒഴിപ്പിച്ചു

ഡബ്ലിന്‍: അബദ്ധത്തില്‍ ഫയര്‍ അലാം അടിച്ചതിനെ തുടര്‍ന്ന് മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ ഷോപ്പിംഗ് മാള്‍ ഒഴിപ്പിച്ചു. ഇന്നലെ ഗ്രാഫ്റ്റന്‍ സ്ട്രീറ്റിലെ മാര്‍ക്ക് ആന്‍ഡ് സ്‌പെന്‍സര്‍ മാളിലാണ് നൂറുകണക്കിന് പേരെ പരിഭ്രാന്തരാക്കിയ സംഭവം. 

ഫയര്‍ അലാം അടിച്ചതിനെ തുടര്‍ന്ന് പെട്ടന്ന് കടകള്‍ അടയ്ക്കുകയും മാളില്‍ ക്രിസ്തുമസ് ഷോപ്പിംഗിനായി ഉണ്ടായിരുന്നവരെ പുറത്തിറക്കുകയും ചെയ്തു. എന്നാല്‍ അലാം അബദ്ധത്തില്‍ അടിച്ചതാണെന്ന് പിന്നീട് ജീവനക്കാര്‍ തന്നെ സ്ഥിരീകരിച്ചു.തുടര്‍ന്ന് വീണ്ടും മാള്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു.

Scroll To Top