Saturday December 10, 2016
Latest Updates

അപവാദ പ്രചരണം നടത്തുന്നവര്‍ വായിച്ചറിയുവാന്‍ .., ബിസിനസ് തകര്‍ത്തുവെന്ന പരാതിയില്‍ സ്‌കൂള്‍ അദ്ധ്യാപകന് 50,000 യൂറോ പിഴ

അപവാദ പ്രചരണം നടത്തുന്നവര്‍ വായിച്ചറിയുവാന്‍ .., ബിസിനസ് തകര്‍ത്തുവെന്ന പരാതിയില്‍ സ്‌കൂള്‍ അദ്ധ്യാപകന് 50,000 യൂറോ പിഴ

ഡബ്ലിന്‍: വെറുതെ അപവാദ പ്രചരണം നടത്തുന്നവര്‍ സൂക്ഷിക്കുക.നിങ്ങള്‍ക്കെതിരെ ആരെങ്കിലും പരാതി കൊടുത്താല്‍ അയര്‍ലണ്ടിലെ കോടതി നിങ്ങളെ വെറുതെ വിടില്ല.ആരെങ്കിലും എന്തെങ്കിലും ഒന്ന് പറഞ്ഞാല്‍ അത് കാട്ടു തീ പോലെ പടര്‍ത്താന്‍ വിരുതുള്ള മലയാളികള്‍ ധാരാളമുള്ള അയര്‍ലണ്ടിലെ കുടിയേറ്റക്കാര്‍ക്ക് ആത്മവിചിന്തനം നടത്താന്‍ ഉപകരിക്കുന്ന ഒരു കോടതിവിധി ഇന്നലെയുണ്ടായി

അപവാദ പ്രചരണത്തെ തുടര്‍ന്ന് ബിസിനസ് നഷ്ടം സംഭവിച്ചെന്ന കുറ്റത്തില്‍ അദ്ധ്യാപകന് 50,000 യൂറോ പിഴ ശിക്ഷയാണ് വിധിച്ചത്. ഡബ്ലിനിലെ ഫോക്‌സ്‌റോക്ക് സ്‌കൂള്‍ ടീച്ചറായ മൈക്കല്‍ ഒ ഫ്‌ലഹേര്‍ട്ടിക്കെതിരേ ഡബ്ലിനിലെ ഒരു പ്രാദേശിക കോടതിയാണ് പിഴ വിധിച്ചത്. മൂന്‍ അയല്‍ക്കാരനും സുഹൃത്തുമായ ഫ്‌ലഹേര്‍ട്ടിയുടെ കുത്സിത പ്രചരണത്തെ തുടര്‍ന്ന് തനിക്ക് ബിസിനസില്‍ വന്‍ നഷ്ടം വന്നതായി കാണിച്ച് ഡണ്‍ലരിയിലെ ജ്വല്ലറി ഉടമ ബ്രസല്‍ ഒ കാലോയി നല്‍കിയ ഹര്‍ജിയില്‍ ജഡ്ജി ജാക്വിലിന്‍ ലിനാനെയാണ് തീര്‍പ്പ് കല്‍പ്പിച്ചത്.

ഡണ്‍ലേരിലെ നാഷണല്‍ മാരിടൈം മ്യൂസിയത്തില്‍ ഡയറക്ടറായിരിക്കെ പണം അടിച്ചുമാറ്റിയെന്ന് മ്യൂസിയം സ്റ്റാഫുകള്‍ക്കിടയില്‍ വ്യാജ പ്രചരണം നടത്തിയതായി ഒ കാലോയിയുടെ അഭിഭാഷക കോടതിയില്‍ പറഞ്ഞു. മൂന്ന് തവണ ഒ ഫ്‌ലഹേര്‍ട്ടി ഇത്തരം ദുരാരോപണം ഉന്നയിച്ചെന്നും അഭിഭാഷകന്‍ മൈക്കല്‍ ബ്ലഞ്ചി പറഞ്ഞു. ഡണ്‍ലേരിലെ ഫ്‌ലഹേര്‍ട്ടിയുടെ വീടിന്റെ അടുത്ത് നോര്‍ത്തംബര്‍ലാന്‍ട് അവന്യൂവിലാണ് തന്റെ ജ്വല്ലറി. വാര്‍ഷിക ജനറല്‍ മീറ്റിംഗില്‍ മ്യൂസിയത്തിലെ ട്രഷററായി തെരഞ്ഞെടുക്കപ്പെടാന്‍ സഹായിക്കണമെന്ന് ഫ്‌ലഹേര്‍ട്ടി അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇരുവരും സുഹൃത്തുക്കളായെങ്കിലും പിന്നീട് അകാരണമായി ഫ്‌ലഹേര്‍ത്തി തനിക്കെതിരേ തിരിയുകയായിരുന്നെന്ന് ഒ കാലോയി പറഞ്ഞു. തെരുവിലൂടെ പോകുമ്പോള്‍ തന്നെ കള്ളനെന്ന് ഫ്‌ലഹേര്‍ട്ടി പരിഹസിക്കുമായിരുന്നെന്നും വ്യക്തമാക്കി.

തന്റെ കസ്റ്റമേഴ്‌സിനിടയില്‍ ഫ്‌ലഹേര്‍ട്ടിയുടെ ആരോപണങ്ങള്‍ തനിക്ക് ദുഷ്‌പേര് ഉണ്ടാക്കാന്‍ ഇടയാക്കിയെന്നും ബിസിനസിനെ ഇത് ബാധിച്ചെന്നും ഒ കാലോയി പറഞ്ഞു. ഇക്കാര്യത്തില്‍ ക്ഷമാപണം നടത്താനും ഇനിമേല്‍ ഇത് ആവര്‍ത്തിക്കരുതെന്നും പറഞ്ഞ് പ്രശ്‌നം അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും നടന്നില്ലെന്ന് കാലോയി പറഞ്ഞു. അതേസമയം ഒ കാലോയിയുടെ ആരോപണങ്ങളെല്ലാം വാസ്തവ വിരുദ്ധവും കെട്ടിച്ചമച്ചതുമാണെന്ന് ഫ്‌ലഹേര്‍ത്തി പ്രതികരിച്ചു.

സ്വന്തം കുറ്റമൊഴികെ ലോകത്തില്‍ ബാക്കിയുള്ളവരുടെയൊക്കെ കുറ്റം പറഞ്ഞു നടക്കുന്നവര്‍ ജാഗ്രതൈ …പിഴ ശിക്ഷ വന്നേക്കാം

Scroll To Top