Tuesday December 06, 2016
Latest Updates

അപരന്മാരുടെ ശല്യം രൂക്ഷം; വോട്ടിംഗ് മെഷീനില്‍ ഇനി സ്ഥാനാര്‍ത്ഥിയുടെ ചിത്രവും

അപരന്മാരുടെ ശല്യം രൂക്ഷം; വോട്ടിംഗ് മെഷീനില്‍ ഇനി സ്ഥാനാര്‍ത്ഥിയുടെ ചിത്രവും

ന്യൂഡല്‍ഹി: മുന്നണി സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ പോന്ന ശക്തിയുള്ളവരാണ് അപര സ്ഥാനാര്‍ത്ഥികളെന്ന് കേരളത്തിലെ പല മണ്ഡലങ്ങളും തെളിയിച്ചിട്ടുള്ളതാണ്. യഥാര്‍ത്ഥ ജനവിധി അട്ടിമറിക്കുന്ന ഈ അപരശല്യത്തിന് തടയിടാന്‍ ഇനി വോട്ടിംഗ് മെഷീനില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം കൂടി ഉള്‍പ്പെടുത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് പഠിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക സമിതി രൂപീകരിച്ചു.

ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രം ഉള്‍പ്പെടുത്തിയ വോട്ടിംഗ് മെഷീന്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയേക്കും. സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഒരു പൊതു താല്‍പ്പര്യ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പിലെ അപര ശല്യം ഒഴിവാക്കാന്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രം ഉള്‍പ്പെടുത്തിക്കൂടെയെന്ന് ആരാഞ്ഞിരുന്നു. ഈ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം ഗൌരവമായി ആലോചിക്കുന്നത്.

Scroll To Top