Friday December 09, 2016
Latest Updates

അപകീര്‍ത്തി കേസില്‍ ഷീല ദീക്ഷിതിന് 3 ലക്ഷം രൂപ പിഴ

അപകീര്‍ത്തി കേസില്‍ ഷീല ദീക്ഷിതിന് 3 ലക്ഷം രൂപ പിഴ

ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോടതിയില്‍ ഹാജരാകാതിരുന്ന കേരള മുന്‍ ഗവര്‍ണര്‍ ഷീല ദീക്ഷിതിന് മൂന്ന് ലക്ഷം രൂപ പിഴ. ബി.ജെ.പി. നേതാവ് വിജേന്ദര്‍ ഗുപ്തയ്‌ക്കെതിരെ നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഹാജരാവാത്തതിനാണ് പിഴയിട്ടത്. ഈ കേസില്‍ കോടതിയില്‍ ഹാജരാവാത്തതിന് നേരത്തേയും അവര്‍ക്ക് കോടതി 5,000 രൂപ പിഴയിട്ടിരുന്നു. ഡിസംബര്‍ 20 നു കേസ് വീണ്ടും പരിഗണിക്കും. അന്ന് കോടതിയില്‍ ഹാജരാകണമെന്നു ഷീല ദീക്ഷിതിന് കോടതി നിര്‍ദ്ദേശം നല്‍കി.

മൂന്ന് ലക്ഷം രൂപ പിഴയില്‍ രണ്ടു ലക്ഷം ഡല്‍ഹി സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും ഒരു ലക്ഷം വിജേന്ദര്‍ ഗുപ്തയ്ക്കും നല്‍കാന്‍ മെട്രോപൊളിറ്റന്‍ കോടതി മജിസ്‌ട്രേട്ട് ഉത്തരവിട്ടു. ശനിയാഴ്ച കോടതിയില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കിലും ഷീല ദീക്ഷിത് ഒരു ദിവസത്തെ സാവകാശം ചോദിച്ചിരുന്നു. എന്നാല്‍ ഷീല ദീക്ഷിത് അനാഥമായി കേസ് വൈകിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ഗുപ്തയുടെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ ഓഗസ്റ്റ് മാസത്തിലെ ഇത് ശനിയാഴ്ചയും കോടതിയില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് ഷീല ദീക്ഷിതിന്റെ അഭിഭാഷകന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഷീലാ ദീക്ഷിത് നല്‍കിയ അപകീര്‍ത്തിക്കേസില്‍ ഗുപ്തക്കെതിരെ കഴിഞ്ഞവര്‍ഷം ആഗസ്ത് ആറിന് കോടതി കുറ്റംചുമത്തിയിരുന്നു. 2012ലെ എം.സി.ഡി തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഗുപ്ത തനിക്കെതിരെ മോശം ഭാഷ ഉപയോഗിച്ചുവെന്നാണ് ഷീല ദീക്ഷിത് നല്‍കിയ കേസ്.

Scroll To Top