Wednesday December 07, 2016
Latest Updates

അന്യന് ശേഷം ശങ്കറും വിക്രമും ഒന്നിക്കുന്ന ‘ഐ’യുടെ ഓഡിയോ ലോഞ്ചിന് അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ എത്തുന്നു

അന്യന് ശേഷം ശങ്കറും വിക്രമും ഒന്നിക്കുന്ന ‘ഐ’യുടെ ഓഡിയോ ലോഞ്ചിന് അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ എത്തുന്നു

മിഴിലെ പ്രശസ്ത സംവിധായകാന്‍ ശങ്കറിന്റെ ഏറ്റവും പുതിയ ചിത്രമായ ഐയുടെ ഓഡിയോ ലോഞ്ചിന് പ്രശസ്ത ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാസ്‌നഗര്‍ എത്തുന്നു. അന്യനു ശേഷം വിക്രമും ശങ്കറും ഒന്നിക്കുന്ന ചിത്രമാണ് ഐ. തമിഴിലെ പ്രശസ്ത ബാനരായ ആസ്‌കാര്‍ ഫിലിംസിന്റെ ബാനറില്‍ ആസ്‌കാര്‍ രവിചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തന്റെ ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് വലിയ ആഘോഷമായി നടത്തുന്ന നിര്‍മ്മാതാവാണ് രവിചന്ദ്രന്‍ നേരത്തെ അദ്ദേഹം നിര്‍മ്മിച്ച ചിത്രമായ ദശാവതാരത്തിന്റെ ഓഡിയോ ലോഞ്ചിന് ജാക്കിച്ചാനെ ചെന്നൈയില്‍ കൊണ്ടുവന്നിരുന്നു.

ഇത്തവണ ഹോളിവുഡ് ആക്ഷന്‍ സിനിമകളിലെ സൂപ്പര്‍ താരമായ അര്‍നോള്‍ഡിനെ തന്നെ രംഗത്ത് ഇറക്കാനാണ് പദ്ധതി. നിലവില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ കൂടിയാണ് അര്‍നോള്‍ഡ്. താരത്തിന്റെ സൗകര്യാര്‍ത്ഥം കാനഡയില്‍ വച്ച് ഓഡിയോ ലോഞ്ച് നടത്താനാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.

ഒരു ഗാനരംഗം ഒഴികെ ബാക്കി ചിത്രീകരണം പൂര്‍ത്തിയായ ഐ ജൂണില്‍ തീയറ്ററുകളില്‍ എത്തും. എമി ജാക്‌സനും ഉപന പട്ടേലും അഭിനയിക്കുന്ന ഒരു ഗാനരംഗമാണ് ഇനി ചിത്രീകരിക്കാന്‍ ബാക്കിയുള്ളത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ അന്യന് ശേഷം ശങ്കറും ചിയാന്‍ വിക്രവും ഒന്നിക്കുമ്പോള്‍ ഒരു ബ്രഹ്മാണ്ട ചിത്രം ആയിരിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Scroll To Top