Friday December 09, 2016
Latest Updates

അന്യജാതിയില്‍ നിന്നുള്ള വിവാഹത്തിന് സര്‍ക്കാര്‍ വക 50000 രൂപയും മെഡലും !

അന്യജാതിയില്‍ നിന്നുള്ള വിവാഹത്തിന് സര്‍ക്കാര്‍ വക 50000 രൂപയും മെഡലും !

മീററ്റ്: ഉത്തര്‍പ്രദേശില്‍ അന്യജാതിയില്‍ നിന്നുള്ള വിവാഹങ്ങള്‍ക്ക് സര്‍ക്കാറിന്റെ വക 50000 രൂപ സമ്മാനം. പുറമേ മെഡലും സര്‍ട്ടിഫിക്കറ്റും. സംസ്ഥാനത്ത് ഇത്തരം വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് നടപടി. ഇതിന് ഒരൊറ്റ നിബന്ധന മാത്രമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്, വധു അല്ലെങ്കില്‍ വരന്‍ പട്ടികജാതിയില്‍ നിന്നുള്ളവരാകണം.

ആദ്യ ഘട്ടമെന്ന നിലയില്‍ എട്ടു ദമ്പതികളെ ഫെബ്രുവരി എട്ടിന് അനുമോദിക്കും. കമ്മീഷണര്‍ ഓഫീസിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്ത് മുഴുവന്‍ പദ്ധതി ബാധകമാണ്.

താല്‍പര്യമുള്ള ദമ്പതികള്‍ വിവാഹ സര്‍ട്ടിഫിക്കറ്റുമായി ആദ്യം ജില്ലാ മജിസ്‌ട്രേറ്റിന്റെ അുത്തു പോകണം. തുടര്‍ന്ന് മജിസ്‌ട്രേറ്റ് ഇവരുടെ പേര് കമ്മീഷണര്‍ക്ക് ഫോര്‍വേഡ് ചെയ്യും. തുടര്‍ന്ന് അവര്‍ക്കുള്ള ചെക്ക് കമ്മീഷ്ണര്‍ ഓഫീസില്‍ നിന്നു നല്‍കുകയും ചെയ്യും.

Scroll To Top