Tuesday December 06, 2016
Latest Updates

അന്ധര്‍ക്ക് വായിക്കാനും സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍

അന്ധര്‍ക്ക് വായിക്കാനും സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍

സാന്‍ഫ്രാന്‍സിസ്‌കോ: സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷനുകളുടെ കാലമാണിത്. ആപ്‌സ് പ്ലേ സ്റ്റോറുകളില്‍ ഏതിനുമുള്ള ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. ഇപ്പോഴിതാ അന്ധരെ സഹായിക്കാനും ഒരു സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍. ഒരു ബെല്‍ജിയന്‍ കമ്പനിയായ കെ എന്‍എഫ്ബി റീഡിംഗ് ടെക്‌നോളജി ഐഎന്‍സി എന്ന കമ്പനിയാണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. കെ എന്‍എഫ്ബി റീഡര്‍ ആപ്പ് എന്നാണ് കമ്പനി ഈ ആപ്ലിക്കേഷന് പേര് നല്‍കിയത്. 

കാഴ്ച ഇല്ലാത്തവര്‍ക്ക് തങ്ങള്‍ക്ക് അറിയേണ്ട കാര്യങ്ങളുടെ ചിത്രം എടുത്താല്‍ അതില്‍ അച്ചടിച്ചിരിക്കുന്നത് എന്താണെന്ന് ശബ്ദ രൂപത്തില്‍ പരിവര്‍ത്തനം ചെയ്ത് കേള്‍പ്പിക്കുകയാണ് ഈ ആപ്ലിക്കേഷന്‍ ചെയ്യുന്നത്. ഉദാഹരണത്തിന് വാര്‍ത്ത അറിയണമെന്നുണ്ടെങ്കില്‍ പത്രത്തിലെ വാര്‍ത്തകളുടെ ചിത്രമെടുത്താല്‍ വാര്‍ത്ത എന്താണെന്ന് ആപ്‌സ് വായിച്ച് കേള്‍പ്പിക്കും. ആപ്പിള്‍ ഐ ഫോണ്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഫോണുകളില്‍ ഈ ആപ്‌സ് പ്രവര്‍ത്തിക്കും. ആന്‍ഡ്രോയിഡ് പതിപ്പ് ഉടന്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചു. ഗൂഗിളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ റേയ് ക്രസ്‌വീലും നാഷ്ണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡും ചേര്‍ന്ന് നടത്തിയ കൂടിയാലോചനയിലൂടെയാണ് ആപ്‌സ് രൂപമെടുത്തത്. 

തുടര്‍ന്ന് കെ എന്‍എഫ്ബി റീഡിംഗ് ടെക്‌നോളജി ആപ്ലിക്കേഷന്‍ യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു. ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ വന്നു ദിവസങ്ങള്‍ക്കകം മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ ആപ്‌സ് വന്നതോടെ പരസഹായമില്ലാതെ സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് അന്ധരായവര്‍ സോഷ്യല്‍ മീഡിയയിലൂടെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ച നടന്ന സ്‌കോടിഷ് ജനഹിത പരിശോധനയില്‍ പരസഹായമില്ലാതെ പോളിംഗ് കാര്‍ഡ് വായിക്കാന്‍ സഹായകമായതായി ആപ്ലിക്കേഷന്‍ പരീക്ഷിച്ച് നോക്കിയ അന്ധനായ ഒരാള്‍ ട്വീറ്റ് ചെയ്തു. ഇത്തരത്തില്‍ നിരവധി പേരാണ് ഈ ആപ്ലിക്കേഷന് മികച്ച റിവ്യൂ നല്‍കി സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരിക്കുന്നത്. 

Scroll To Top