Sunday December 11, 2016
Latest Updates

അന്ധര്‍ക്ക് കമ്പ്യൂട്ടര്‍ മോണിറ്ററിലെ അക്ഷരങ്ങള്‍ വായിക്കാം !

അന്ധര്‍ക്ക് കമ്പ്യൂട്ടര്‍ മോണിറ്ററിലെ അക്ഷരങ്ങള്‍ വായിക്കാം !

അന്ധര്‍ക്കുവേണ്ടി ഫിംഗര്‍ റീഡര്‍ വികസിപ്പിച്ചിരിക്കുകയാണ് മസാച്ച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ശാസ്ത്രജ്ഞര്‍. വിരലിലണിയാവുന്ന ഒരു ചെറിയ ഉപകരണമായ ഫിംഗര്‍ റീഡര്‍ അന്ധര്‍ക്ക് റിയല്‍ ടൈം വായന തന്നെ സാധ്യമാക്കും.

അക്ഷരങ്ങള്‍ സ്‌കാന്‍ ചെയ്യുന്നതിനായി ഒരു ചെറിയ കാമറ, ചെറിയ സ്പീക്കറോടുകൂടിയ വോയ്‌സ് സിസ്റ്റം എന്നിവയാണ് ഈ ഫിംഗര്‍ റീഡറിന്റെ പ്രധാന ഭാഗങ്ങള്‍. ചെറിയ കാമറ വാക്കുകള്‍ സ്‌കാന്‍ ചെയ്യുമ്പോള്‍ അവ ഉച്ചത്തില്‍ വായിക്കുകയാണ് സിന്‍തെസൈസ്ഡ് വോയ്‌സ് സിസ്റ്റം ചെയ്യുന്നത്.

വായിക്കേണ്ട ഭാഗത്തുകൂടെ കൂടി കൃത്യമായി വിരല്‍ ഓടിക്കുകമാത്രമാണ് ചെയ്യുക. അലര്‍ട്ട് വൈബ്രേഷനും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വായിക്കേണ്ട ലൈനില്‍ നിന്ന് വിരല്‍ തെന്നിമാറുന്ന സമയത്തും മറ്റ് ലൈനുകളിലേയ്ക്ക് വിരല്‍ മാറികേറുമ്പോഴും വൈബ്രേറ്റര്‍ സൂചന നല്‍കും.

ഫിംഗര്‍റീഡര്‍ ഉപയോഗിക്കുന്ന ആള്‍ക്ക് ടിവി സ്‌ക്രീനിലോ കമ്പ്യൂട്ടറിലോ പുസ്തകത്തിലോ എഴുതിയിരിക്കുന്നതെന്തും വായിക്കാമെന്നതാണ് പ്രത്യേകത.

Scroll To Top