Friday December 09, 2016
Latest Updates

അന്ധനായ വളര്‍ത്തു നായയെ രക്ഷിക്കാന്‍ യുവാവ് നദിയില്‍ ചാടി

അന്ധനായ വളര്‍ത്തു നായയെ രക്ഷിക്കാന്‍ യുവാവ് നദിയില്‍ ചാടി

ഡബ്ലിന്‍: മനുഷ്യനോട് ഏറ്റവും സ്‌നേഹമുള്ള ജീവിയാണ് നായ. ഇത്രയും യജമാനസ്‌നേഹം പ്രകടിപ്പിക്കുന്ന നായയോട് തിരിച്ചും അതെ അളവില്‍ സ്‌നേഹം കാണിക്കുന്നതില്‍ തെറ്റില്ല. നായയുടെയും മനുഷ്യന്റെയും പരസ്പര സ്‌നേഹത്തിന്റെ ഉത്തമ ഉദാഹരണമായി ഇന്നലെ അയര്‍ലണ്ടില്‍ നടന്ന ഈ സംഭവം. ലിഫി  നദിയില്‍ വീണ അന്ധനായ നായക്കുട്ടിയെ രക്ഷിക്കാന്‍ അവന്റെ യജമാനനായ യുവാവ് സ്വന്തം ജീവന്‍ പോലും അവഗണിച്ച് നദിയില്‍ ചാടി.

കെവിന്‍ മാക്‌ഗേരി എന്ന യുവാവാണ് തന്റെ സ്റ്റീവ് എന്ന നായക്കുട്ടിയെ രക്ഷിക്കാന്‍ ലിഫെ നദിയില്‍ ചാടിയത്. അന്ധനായ സ്റ്റീവ് അബദ്ധത്തില്‍ കാല്‍ വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ഇത് കണ്ടു കെവിനും പിന്നാലെ ചാടി. താന്‍
നീന്തലില്‍ അത്ര വിദഗ്ദനൊന്നുമല്ലെന്ന് കെവിന്‍ പറഞ്ഞു. എങ്കിലും തന്റെ ഓമനമൃഗം വെള്ളത്തില്‍ മുങ്ങുന്നത് കണ്ടാണ് തന്റെ ജീവന്‍ പോലും തൃണവല്‍ഗണിച്ച് കെവിന്‍ നദിയിലേക്ക് ചാടി സ്റ്റീവിനെ രക്ഷിച്ചത്.

Scroll To Top