Wednesday December 07, 2016
Latest Updates

അന്തിയുറങ്ങാന്‍ ഇടമില്ലാതെ കൊടും തണുപ്പത്ത് കഴിയുന്നവരുടെ എണ്ണം കൂടുന്നു: നടപടികളുമായി സര്‍ക്കാര്‍

അന്തിയുറങ്ങാന്‍ ഇടമില്ലാതെ കൊടും തണുപ്പത്ത് കഴിയുന്നവരുടെ എണ്ണം കൂടുന്നു: നടപടികളുമായി സര്‍ക്കാര്‍

ഡബ്ലിന്‍ : വാടക നല്‍കാന്‍ കഴിവില്ലാതെ താമസ സ്ഥലങ്ങളില്‍ നിന്നും ഇറക്കി വിടപ്പെടുന്ന നിരവധി പേര്‍ അന്തിയുറങ്ങാന്‍ ഒരിടമില്ലാതെ തെരുവില്‍കഴിയുകയാണെന്ന് കണ്ടെത്തല്‍. മഞ്ഞുകാലവും തണുപ്പും പരിഗണിച്ചു ഇത്തരക്കാരെ തേടി കണ്ടുപിടിച്ച് പുനരധിവസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ സര്‍ക്കാരും സന്നദ്ധ സംഘടനകളും.
ഇത്തരക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ഏഴുമാസങ്ങള്‍ക്കുള്ളില്‍ 35ശതമാനത്തോളം വര്‍ദ്ധിച്ചതായാണ് ഇപ്പോള്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.കടുത്ത തണുപ്പിനെ തുടര്‍ന്ന് കൌണ്ടി വിക്ലോയില്‍ ഈയിടെ ഇത്തരത്തില്‍ തെരുവില കിടന്നുറങ്ങിയ ഒരാള്‍ മരണമടഞ്ഞിരുന്നു.

കഴിഞ്ഞ ഏപ്രിലില്‍ 94പേര്‍ ഉണ്ടായിരുന്ന സ്ഥാനത്ത് കഴിഞ്ഞമാസം നടത്തിയ കണക്കെടുപ്പില്‍ 139പേരായി മാറിയിരിക്കുന്നതായാണ് തെളിഞ്ഞത്.

എമര്‍ജന്‍സി അക്കൊമഡേഷനില്‍ വന്ന പരിമിതികള്‍മൂലമാണ് ഇപ്പോള്‍ തെരുവുകളില്‍ കിടക്കേണ്ടിവരുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചതെന്നും വിശദവും വ്യക്തവുമായ പദ്ധതിയാണ് ഇതിനുവേണ്ടി നടപ്പിലാക്കേണ്ടതെന്നും സിന്‍ഫിന്‍ റ്റിഡി ഡെസ്സി എല്ലിസ് പറയുന്നു.

ഇത്തരത്തില്‍ തെരുവില്‍കിടക്കുന്നവരില്‍ 80ശതമാനത്തോളം പുരുഷന്‍മാരും 14ശതമാനത്തോളം സ്ത്രീകളും മറ്റ് ആറു ശതമാനത്തോളംപേര്‍ ആരാണെന്ന് വ്യക്തമായിട്ടില്ലെന്നും ആണ് കണക്കുകളില്‍ പറയുന്നത്. ഇവരില്‍ 73മുതല്‍ 53ശതമാനംപേരും ഐറിഷുകാര്‍ തന്നെയാണ്. 28ശതമാനം ആളുകള്‍ പുറമെനിന്നുള്ളവരും മറ്റ് 19ശതമാനത്തോളംപേര്‍ എവിടെയാണെന്ന് അറിയാത്തവരുമാണ്.

ഇത്തരക്കാരുടെ എണ്ണം വര്‍ഷംതോറും വര്‍ദ്ധിച്ചുവരികയാണെന്ന് ഡബ്ലിന്‍ സൈമണ്‍ കമ്മ്യൂണിറ്റി നടത്തിയ സര്‍വ്വേയില്‍ വ്യക്തമാണ്. 2012ലെ 66ശതമാനമെന്ന കണക്കുകള്‍ 2013 ആവുമ്പോഴേക്കും 88ശതമാനം എന്ന നിലയിലേക്ക് ഉയരുകയായിരുന്നു.

വളരെയധികം ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് ഇതുവഴി പുറത്തുവന്നിരിക്കുന്നതെന്നാണ് ഡബ്ലിന്‍ സൈമണ്‍ കമ്മ്യൂണിറ്റി അംഗം സാം മക്ഗിന്നസ് പറഞ്ഞത്.

വാടകവര്‍ദ്ധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇപ്പോള്‍ ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്നാണ് നാഷണല്‍ ഹൗസിംഗ് ചാരിറ്റിയായ ത്രഷോള്‍ഡിന്റെ ആരോപണം.

Scroll To Top