Friday December 09, 2016
Latest Updates

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ച് സ്‌പൈസ് ജെറ്റ്.

അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ച് സ്‌പൈസ് ജെറ്റ്.

ഹൈദരാബാദ്: അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ വെട്ടിക്കുറച്ച് സ്‌പൈസ് ജെറ്റ്. വിദേശ രാജ്യങ്ങളിലേക്ക് 2699 രൂപയ്ക്ക് വിമാനടിക്കറ്റുകളാണ് കമ്പനി ഓഫര്‍ ചെയ്തത്. ‘ലെറ്റസ് ഗോ എബ്രോഡ്’ എന്ന പേരില്‍ പ്രഖ്യാപിച്ച പുതിയ ഓഫര്‍ ഈമാസം 22ാം തിയതി വരെ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് ലഭ്യമാകുക.

ജൂണ്‍ 30 വരെയുള്ള അന്താരാഷ്ട്ര യാത്രകള്‍ക്കാണ് ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലേക്കുള്ള നേരിട്ടുള്ള യാത്രകള്‍ക്കു മാത്രമെ ഓഫര്‍ ലഭ്യമാകൂവെന്ന് സ്‌പൈസ് ജെറ്റ് അറിയിച്ചു.

ആഭ്യന്തര സര്‍വീസുകള്‍ക്ക് ട്രെയിന്‍ ടിക്കറ്റിനെക്കാള്‍ കുറഞ്ഞ നിരക്കായ 599 രൂപയ്ക്ക് വിമാന ടിക്കറ്റ് എന്ന ഓഫറുമായി കഴിഞ്ഞ മാസം സ്‌പൈസ് ജെറ്റ് രംഗത്തെത്തിയിരുന്നു.

Scroll To Top