Saturday December 10, 2016
Latest Updates

അന്താരാഷ്ട്ര ഭീഷണികള്‍ക്ക് വഴങ്ങി;അയര്‍ലണ്ടിന് പുതിയ കോര്‍പറേറ്റ് നികുതി നയം വരുന്നു

അന്താരാഷ്ട്ര ഭീഷണികള്‍ക്ക് വഴങ്ങി;അയര്‍ലണ്ടിന് പുതിയ കോര്‍പറേറ്റ് നികുതി നയം വരുന്നു

ഡബ്ലിന്‍: കമ്പനികള്‍ക്കായി ഐറിഷ് ബജറ്റില്‍ പ്രഖ്യാപിച്ച പുതിയ കോര്‍പറേറ്റ് നികുതി നയം അന്താരാഷ്ട്രസമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്.ബഹുരാഷ്ട്ര കമ്പനികളില്‍ നിന്ന് അന്താരാഷ്ട്ര ധാരണകള്‍ ലംഘിച്ച് അയര്‍ലണ്ട് കുറഞ്ഞ നിരക്കില്‍ നികുതിവാങ്ങുന്നുവെന്നായിരുന്നു ആരോപണം. ഇതേതുടര്‍ന്ന് നികുതി ഘടന പരിഷ്‌ക്കരിക്കാന്‍ അയര്‍ലണ്ടിന് മേല്‍ കനത്ത സമ്മര്‍ദ്ദമുണ്ടായിരുന്നു.

പ്രധാനമായും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നാണ് അയര്‍ലണ്ടിലെ കുറഞ്ഞ നികുതിക്കെതിരെ രൂക്ഷമായ എതിര്‍പ്പ് ഉയര്‍ന്നത്. യൂറോപ്യന്‍ കമ്മീഷനും അയര്‍ലണ്ടിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കി. ആപ്പിളിന് നികുതി ഇളവ്‌ നല്കിയതിനെതിരെ യൂറോപ്യന്‍ കമ്മീഷന്‍ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു

അമേരിക്കയും ഫ്രാന്‍സും അടക്കമുള്ള രാജ്യങ്ങള്‍ അനര്‍ഹമായ രീതിയില്‍ അയര്‍ലണ്ട് കമ്പനികള്‍ക്ക് ലാഭം ഉണ്ടാക്കി കൊടുക്കുകയാണെന്ന് ആരോപിച്ചിരുന്നു.യൂ എസ് പ്രസിഡണ്ട് ഒമാബ തന്നെ നയം തിരുത്തണമെന്ന് ആവശ്യപെട്ടിരുന്നു.

ഗൂഗിളും ആപ്പിളും അടക്കമുള്ള കമ്പനികള്‍ അയര്‍ലണ്ടിലും ആസ്ഥാനമുണ്ടാക്കി മറ്റു രാജ്യങ്ങളുടെ കോര്‍പറേറ്റ് ടാക്‌സില്‍ നിന്നും രക്ഷപ്പെടുന്ന അവസ്ഥയായിരുന്നു ഇതുവരെ.കോര്‍പറേറ്റ് ടാക്‌സ് കുറഞ്ഞ രാജ്യത്തെ നികുതി ഘടന ബാധകമാക്കി വന്‍ ടാക്‌സടവില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു അന്താരാഷ്ട്ര കമ്പനികള്‍.

ഇത്തരത്തില്‍ സമ്മര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് ധനമന്ത്രി മൈക്കല്‍ നൂനന്‍ നികുതി ഘടന പരിഷ്‌ക്കരിച്ചത്. നോളജ് ഡവലപ്പ്‌മെന്റ് ടാക്‌സ് ബോക്‌സ് ആണ് ധനമന്ത്രി മൈക്കല്‍ നൂനന്‍ പ്രഖ്യാപിച്ചത്. യുകെ കഴിഞ്ഞ വര്ഷം അവതരിപ്പിച്ച പേറ്റന്റ് ടാക്‌സിന് തുല്യമാണ് ഇത്. ഇത് യൂറോപ്യന്‍ കമ്മീഷനും ഒ.ഇ.സി.ഡിയും പരിശോധിച്ച് വരുന്നു. പരിഷ്‌ക്കരിച്ച നികുതി ഘടന അടുത്ത വര്‍ഷം ജനുവരിയില്‍ നിലവില്‍ വരും. ജനുവരി മുതല്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന കമ്പനികളില്‍ നിന്ന് പുതിയ നിരക്കിലുള്ള നികുതി ആവും ഈടാക്കുക. അതേസമയം നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന കമ്പനികള്‍ക്ക് 2020 വരെ പഴയ നികുതി നല്‍കിയാല്‍ മതിയാകും.

2020 വരെ ഇവരെ തുടരാന്‍ അനുവദിച്ചതു വഴി അയര്‍ലണ്ടിന് ലക്ഷക്കണക്കിന് യൂറോ വരുമാനം പ്രതീക്ഷിക്കുന്നുണ്ട്.
അയര്‍ലണ്ടിലെ നികുതി നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ഏറ്റവുമധികം ലാഭമുണ്ടാക്കിയ കമ്പനികളില്‍ ഒന്നായ ഗൂഗിള്‍ സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. നികുതി തീരുമാനിക്കേണ്ടത് സര്‍ക്കാരാണ് തങ്ങള്‍ ആ തീരുമാനവുമായി സഹകരിക്കുമെന്നും ഗൂഗിള്‍ അയര്‍ലണ്ട് മേധാവി ജോണ്‍ ഹെര്‍ലിഹി പറഞ്ഞു.

Scroll To Top