Monday December 05, 2016
Latest Updates

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ആല്‍ബര്‍ട്ട് റെയ്‌നോള്‍ഡിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

അന്തരിച്ച മുന്‍ പ്രധാനമന്ത്രി ആല്‍ബര്‍ട്ട് റെയ്‌നോള്‍ഡിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

ഡബ്ലിന്‍: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ആല്‍ബര്‍ട്ട് റെയ്‌നോള്‍ഡിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഓക് റൂമില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. ആല്‍ബര്‍ട്ട് റെയ്‌നോള്‍ഡ് സമാധാനത്തിന്റെ വക്താവായിരുന്നെന്ന് പ്രമുഖര്‍ അനുസ്മരിച്ചു. ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.ഡൈര്‍മീഡ് മാര്‍ട്ടിന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. റെയ്‌നോള്‍ഡ് സമാധാനത്തിനായി പ്രവര്‍ത്തിച്ച നേതാവായിരുന്നെന്നു ഡബ്ലിന്‍ ആര്‍ച്ച് ബിഷപ്പും അനുസ്മരിച്ചു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ ജോണ്‍ മേജര്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കളും ഐറിഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി, പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് തുടങ്ങിയവരും അന്തരിച്ച നേതാവിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു.

അല്‍ഷിമേഴ്‌സ് രോഗബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന ആല്‍ബര്‍ട്ട് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിക്ക് സംസ്‌കാരം നടത്തി. ഡോണിബ്രൂക്കിലെ സേക്രഡ് ഹേര്‍ട്ട് പള്ളിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഷങ്ക്ഹില്ലിലെ സെമിത്തേരിയിയായിരുന്നു സംസ്‌കരിക്കും. 1992 മുതല്‍ 1994 വരെയാണ് ആല്‍ബര്‍ട്ട് റെയ്‌നോള്‍ഡ് അയര്‍ലണ്ടിന്റെ പ്രധാനമന്ത്രി പദം വഹിച്ചത്.

Scroll To Top