Sunday December 04, 2016
Latest Updates

അനുഗ്രഹ പൂമഴ നനഞ്ഞ് പതിനായിരങ്ങള്‍, ഡബ്ലിന്‍ മാരത്തോണ്‍ ഓടാന്‍ ആയിരങ്ങളെത്തി 

അനുഗ്രഹ പൂമഴ നനഞ്ഞ് പതിനായിരങ്ങള്‍, ഡബ്ലിന്‍ മാരത്തോണ്‍ ഓടാന്‍ ആയിരങ്ങളെത്തി 

ഡബ്ലിന്‍ :ഡബ്ലിന്‍ മാരത്തോണിനു വര്‍ണ്ണാഭമായ സമാപനം.തുള്ളിവിടാതെ പെയ്ത ചാറ്റല്‍ മഴയുടെ ശ്ല്യപ്പെടുത്തല്‍ ഒരനുഗ്രഹപൂമഴയായ് സ്വീകരിച്ചാണ് ആയിരക്കണക്കിന് പേര്‍ ഒക്ടോബര്‍ ബാങ്ക് ഹോളി ഡേ ഓടി ആഘോഷിക്കാന്‍ ഡബ്ലിനില്‍ എത്തിയത്.

ഫിറ്റ്‌സ് വില്യം പ്ലേസില്‍ രാവിലെ 9 ന് ആരംഭിച്ച ഡബ്ലിന്‍ മാരത്തോണില്‍ പങ്കെടുക്കുന്നവരും കാഴ്ചക്കാരുമായി ആയിരങ്ങള്‍ തലസ്ഥാന നഗരിയുടെ തെരുവുകളില്‍ എത്തി. 11,000 അയര്‍ലണ്ടുകാരും 62 രാജ്യങ്ങളില്‍ നിന്നായി 4,000 അന്താരാഷ്ട്ര മത്സരാര്‍ത്ഥികളും മാരത്തോണില്‍ പങ്കെടുത്തു.കനത്ത മോശം കാലാവസ്ഥ എത്തുന്നതിന് മുമ്പ് തന്നെ ഇതില്‍ ഭൂരിഭാഗം പേരും ഓട്ടം പൂര്‍ത്തിയാക്കി. 

പുരുഷവിഭാഗത്തില്‍ എത്യോപ്യന്‍ അത്‌ലറ്റുകളും വനിതാ വിഭാഗത്തില്‍ ഉക്രയിന്‍ അത്‌ലറ്റുകളും വിജയം ചൂടി. രണ്ട് മണിക്കൂര്‍ 14 മിനിറ്റുകള്‍ കൊണ്ട് ഓട്ടം പൂര്‍ത്തിയാക്കിയ എത്യോപ്യയുടെ അലേമു ഗെമേച്ചു ആണ് ഏറ്റവും വേഗം കൂടിയ പുരുഷന്‍. വേഗം കൂടിയ വനിത ആയത് രണ്ട് മണിക്കൂര്‍ 31 മിനിറ്റുകളില്‍ ലക്ഷ്യം കണ്ട ഉക്രയിന്റെ നതാലിയ ലെഹന്‍കോവയും. 

‘ജെന്റ്ില്‍ ജയന്റ്’ ഓഫീസര്‍ ആയ ഗാര്‍ഡ, ടോണി ഗോള്‍ഡന്റെ സ്മരണാര്‍ത്ഥം 140 ഗാര്‍ഡകളും പി എസ് എന്‍ ഐ ഓഫീസര്‍മാരും ഡബ്ലിന്‍ മാരത്തോണില്‍ ഓടി. ഈ മാസം ആദ്യം കൌണ്ടി ലോത്തിലെ ഒമീത്തില്‍ ഗാര്‍ഹിക പീഢനത്തിരയായ യുവതിയെ സഹായിക്കുന്നതിനിടയിലാണ് ടോണി ഗോള്‍ഡന്‍ വെടിയേറ്റു മരിച്ചത്. കൃത്യനിര്‍വ്വഹണത്തിനിടയില്‍ കൊല്ലപ്പെടുന്ന 88 മത്തെ ഗാര്‍ഡയാണ് ടോണി.

നിരവധി മലയാളികളും ഇത്തവണ മാരത്തോണില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

Scroll To Top