Friday December 02, 2016
Latest Updates

അനുഗ്രഹ പൂമഴ ചൊരിഞ്ഞു തിരുശേഷിപ്പ് പ്രയാണത്തിന് തുടക്കമായി

അനുഗ്രഹ പൂമഴ ചൊരിഞ്ഞു തിരുശേഷിപ്പ് പ്രയാണത്തിന് തുടക്കമായി

ഡബ്ലിന്‍ :ലില്ലി പൂക്കളും ഹൃദയ പുഷ്പാന്ജലിയുമായി കാത്തു നിന്ന വിശ്വാസ സഹസ്രങ്ങള്‍ക്ക് അനുഗ്രഹപൂമഴ ചൊറിഞ്ഞുകൊണ്ട് വിശുദ്ധ അന്തോനിസിന്റെ തിരുശേഷിപ്പ് പ്രയാണം അയര്‍ലണ്ടില്‍ ആരംഭിച്ചു. ഡബ്ലിനിലെ ഫെയര്‍ വ്യൂ വിസിറ്റേഷന്‍ ദേവാലയത്തില്‍ എത്തിച്ചേര്‍ന്ന തിരുശേഷിപ്പ് വിശ്വാസികള്‍ ആദരപൂര്‍വ്വം വരവേറ്റു.ഡബ്ലിനിലെ ആര്‍ച്ച ബിഷപ്പ് ഡേര്‍മര്‍റ്റ് മാര്‍ട്ടിന്‍, പേപ്പല്‍ ന്യൂണ്‍ഷോ ചാള്‍സ് ബ്രൗണ്‍, പ്രൊവിന്‍ഷ്യാല്‍ ഫാദര്‍ ജയിംസ് മക്അറി, ഫെയര്‍ വ്യൂ പള്ളി വികാരി ഫാദര്‍ ആന്റണി നല്ലൂക്കുന്നേല്‍ എന്നിവര്‍ ചേര്‍ന്ന തിരുശേഷിപ്പ് സ്വീകരിച്ചു.

anntoസമൂഹത്തിനായി സഭ ചെയ്യുന്ന നന്മകള്‍ പലപ്പോഴും ഭരണവ്യവസ്ഥിതി പാര്‍ശ്വവല്‍ക്കരിക്കുകയാണെന്ന് വിശുദ്ധന്റെ തിരുശേഷിപ്പ് പ്രയാണത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ സന്ദേശം നല്‍കിയ ആര്‍ച്ച് ബിഷപ്പ് ഡേര്‍മര്‍റ്റ് മാര്‍ട്ടിന്‍ പറഞ്ഞു.

സമൂഹത്തിലെ പല വിഭാഗങ്ങളും മതപരമായ കാര്യങ്ങളില്‍ നിന്നും അകലുകയാണെന്നും ഇതിന് തടയിടാന്‍ സഭയും പുതിയ വഴി സ്വീകരിക്കണമെന്നും പരമ്പരാഗതമായ രീതിയോ ഇപ്പോഴത്തെ സംസ്‌കാരമോ തുടര്‍ന്നാല്‍ സമൂഹത്തെ തിരികെ കൊണ്ടുവരാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശുദ്ധ അന്തോനീസിന്റെ തിരുശേഷിപ്പ് ദര്‍ശ്ശനത്തിനായും അനുഗ്രഹങ്ങള്‍ക്കായും കഴിഞ്ഞ ദിവസം ഫെയര്‍വ്യൂ പള്ളിയില്‍ എത്തിയത് ഒരു ജനസാഗരം തന്നെയായിരുന്നു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പ്രായഭേദമന്യേ നൂറുകണക്കിന് വിശ്വാസികള്‍ വരിയായി നിന്ന് തിരുശേഷിപ്പ് ദര്‍ശിക്കുകയും ചെയ്തു.
അനുഭവസ്ഥര്‍ക്ക് തങ്ങളുടെ വിശുദ്ധ അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരവും ലഭിച്ചു.
ഇന്നലെ രാവിലെ വെക്‌സ്‌ഫോര്‍ഡില്‍ എത്തിയ തിരുശേഷിപ്പിനു വന്‍ സ്വീകരണം നല്കപ്പെട്ടു.വെക്‌സ്‌ഫോര്‍ഡിലെ സെയിന്റ് ഫ്രാന്‍സിസ് ഫ്രയറിയിലാണ് തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെട്ടത്,ഇന്ന് തിരുശേഷിപ്പ് പ്രയാണം വീണ്ടും ഡബ്ലിന്‍ നഗരത്തില്‍ എത്തുന്നുണ്ട്

തിരുശേഷിപ്പ് ലണ്ടനിലേക്ക് പോകുന്നതിന് മുന്‍പായി അയര്‍ലണ്ടിലെ മറ്റു പ്രദേശങ്ങളിലൂടെയും പ്രയാണം നടത്തും. ഒക്ടോബര്‍ 19ന് മര്‍ച്ചന്റ്‌സ് ക്വീസ് ഡബ്ലിന്‍, ഒക്ടോബര്‍ 20ന് കോര്‍ക്കിലെ ഹോളി ട്രിനിറ്റി ചര്‍ച്ചിലും, ഒക്ടോബര്‍ 21ന് ലിമറിക്കിലെ സെയിന്റ് ജോണ്‍സ് കത്തീഡ്രലിലും ഒക്ടോബര്‍ 22ന് ഗാല്‍വേ കത്തീഡ്രല്‍ പള്ളിയിലും ഒക്ടോബര്‍ 23ന് ചര്‍ച്ചസ് സ്ട്രീറ്റിലും തിരുശേഷിപ്പ് പ്രയാണം എത്തിച്ചേരും. ഒക്ടോബര്‍ 24നാണ് പ്രയാണം ലണ്ടനിലേക്ക് കടക്കുന്നത്.

Scroll To Top