Monday December 05, 2016
Latest Updates

അനുഗ്രഹപ്പൂമഴ ചൊരിഞ്ഞു വാട്ടര്‍ഫോര്‍ഡില്‍ ദിദ്വിന ധ്യാനത്തിനു തുടക്കമായി

അനുഗ്രഹപ്പൂമഴ ചൊരിഞ്ഞു വാട്ടര്‍ഫോര്‍ഡില്‍ ദിദ്വിന ധ്യാനത്തിനു തുടക്കമായി

വാട്ടര്‍ഫോര്‍ഡ്:പ്രാര്‍ഥനാരൂപിയില്‍ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വാട്ടര്‍ഫോര്‍ഡില്‍ ദിദിന കുടുംബനവീകരണ ധ്യാനത്തിന് തുടക്കമായി. വാട്ടര്‍ഫോര്‍ഡ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ധ്യാനം ഇന്ന് വൈകിട്ട് സമാപിക്കും .പ്രശസ്ത ധ്യാനഗുരു ഫാദര്‍ കുര്യന്‍ പുരമടത്തിലാണ് ധ്യാനം നയിക്കുന്നത്.

മാനസാന്തരത്തിനായി സ്വയം ക്രമപ്പെടുത്തി ഒരോരുത്തരും ഒരുങ്ങണമെന്ന് ഫാ.കുര്യന്‍ പുരമടത്തില്‍ വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു.’അത്ഭുതങ്ങളും അടയാളങ്ങളും തേടുന്നതില്‍ ഉപരിയായി ദൈവ സന്നിധിയില്‍ എളിമപ്പെടണം.ആത്മശോധനയിലൂടെ പോരായ്മകള്‍ നാം മാറ്റുമ്പോള്‍ അനുഗ്രഹം വരദാനമായി ദൈവം നമുക്ക് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രവാസിയുടെ സംഘര്‍ഷങ്ങളില്‍ എങ്ങനെ ദൈവിക ഇടപെടല്‍ തേടാമെന്നു നിരവധി ഉദാഹരണങ്ങള്‍ നിരത്തി ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് കൂടിയായ ധ്യാനഗുരു നിര്‍ദേശിച്ചത് ആകാംഷ പൂര്‍വമാണ് അയര്‍ലണ്ടിലെ ദൈവജനം ശ്രവിച്ചത്.

വാട്ടര്‍ഫോഡിലെ ഡി ല സാല കോളേജ് ഓഡിറ്റോറിയത്തിലേയ്ക്ക് അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി വന്‍ ജനാവലി ഒഴുകിയെത്തി.

ധ്യാനത്തില്‍ സീറോ മലബാര്‍ സഭ ഡബ്ലിന്‍ , കോര്‍ക്ക് ചാപ്ലിയന്‍മാരും മറ്റ് മലയാളി വൈദീകരും വാട്ടര്‍ഫോര്‍ഡ് കമ്മ്യൂണിറ്റി സംഘടിപ്പിച്ച ധ്യാനത്തിന് നേതൃത്വം നല്‍കി വാട്ടര്‍ഫോര്‍ഡില്‍ എത്തി ചേര്‍ന്നിട്ടുണ്ട് .

ഇന്നലെ വൈകിട്ട് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ .കുര്യന്‍ പുരമടത്തില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു.ഫാ.ജോസ് ഭരണികുളങ്ങര,ഫാ .ഫ്രാന്‍സിസ് നീലങ്കാവില്‍ എന്നിവര്‍ സഹ കാര്‍മികരായിരുന്നു.ആത്മ ചൈതന്യം തുടിച്ചു നിന്ന ആരാധന ജന സഹസ്രങ്ങള്‍ക്ക് നവ്യാനുഭൂതിയായി

ഇന്ന് രാവിലെ 9 മണിയ്ക്ക് ഗാന ശുശ്രൂഷയോടെ ധ്യാനം ആരംഭിക്കും.ഉച്ചയ്ക്ക് ശേഷമാണ് പരിശുദ്ധ കുര്‍ബാന.

ദമ്പതികള്‍ക്കായി പ്രത്യേക കൗണ്‍സിലിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കുട്ടികള്‍ക്കായി ജീസസ് യൂത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ധ്യാനവും ഇതോടൊപ്പം നടത്തപ്പെടുന്നുണ്ട്. വാട്ടര്‍ ഫോര്‍ഡിലും പരിസര പ്രദേശങ്ങളിലും ഉള്ള നിരവധി മലയാളി കുടുംബങ്ങള്‍ ധ്യാനത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യം വഹിക്കുന്നു.ദൂരെ സ്ഥലങ്ങളില്‍ നിന്നും വന്നിരിക്കുന്നവര്‍ക്കായി വാട്ടര്‍ ഫോര്‍ഡ് പ്രദേശ് ശത്തു താമസിക്കുന്ന മലയാളി കുടുംബങ്ങളിലാണ് താമസ സൗകര്യം ഒരുക്കിയിരുന്നത്.05 (1)

Scroll To Top