Monday December 05, 2016
Latest Updates

അനാഥാലയങ്ങളിലേക്ക് മനുഷ്യക്കടത്ത്: സിബിഐ അന്വേഷിക്കും

അനാഥാലയങ്ങളിലേക്ക് മനുഷ്യക്കടത്ത്: സിബിഐ അന്വേഷിക്കും

കൊച്ചി: അന്യ സംസ്ഥാനത്ത് നിന്ന് കേരളത്തിലെ അനാഥാലയങ്ങളിലേക്ക് കുട്ടികളെ കടത്തിയ സംഭവം സിബിഐ അന്വേഷിക്കും. കേസ് ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. കേസ് ഏറ്റെടുക്കുന്നതില്‍ നിയമ തടസമില്ലെന്ന് സിബിഐക്ക് നിയമോപദേശവും ലഭിച്ചു. ഈ പശ്ചാത്തലത്തില്‍ ഇന്ന് ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെ സിബിഐ നിലപാട് വ്യക്തമാക്കും.

കുട്ടികളെ കടത്തിയ സംഭവത്തില്‍ കുറ്റക്കാര്‍ക്ക്‌കെതിരെ നടപടി ആവശ്യപ്പെട്ട് ‘തമ്പ്’ നല്‍കിയ ഹര്‍ജി പരിഗണിക്കവെ കോടതി സിബിഐയുടെ നിലപാട് ആരാഞ്ഞിരുന്നു. കേസില്‍ സിബിഐയെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. അതെസമായം ചോദ്യം ചെയ്യലിന്റെ പേരില്‍ കുട്ടികളെ പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് മുക്കം ഓര്‍ഫനേജ് സെക്രട്ടറി ഡോ. ഗഫൂര്‍ കോടതിയെ സമീപിച്ചു.

Scroll To Top