Friday December 09, 2016
Latest Updates

അനാഥാലത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ല; സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നു

അനാഥാലത്തിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തല്ല; സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തുന്നു

തിരുവനന്തപുരം: മുക്കത്തെ അനാഥാലയാത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തി. കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ നിയമലംഘനം നടന്നിട്ടുണ്ട് എന്നാല്‍ സംഭവം മനുഷ്യക്കടതതായി കാണുന്നില്ലെന്ന് വിലയിരുത്തല്‍. മുഖ്യമന്ത്രി ഉള്‍പ്പെട്ട ഉന്നതതലയോഗത്തിന്റേതാണ് വിലയിരുത്തല്‍.

കുട്ടികളെ കൊണ്ടുവന്ന സംഭവം മനുഷ്യക്കടത്തണെന്ന നിലപാടില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറച്ച് നില്‍ക്കുകയും എഫ്‌ഐആര്‍ റദ്ദാക്കാനാകി ല്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ ഉന്നതതല യോഗം സര്‍ക്കാര്‍ നിലപാട് മയപ്പെടുത്തിയത്. വിഷയത്തില്‍ ലീഗ് കടുത്ത നിലപാട് സ്വീകരിച്ചതും സംസ്ഥാന സര്‍ക്കാരിനെ മാറ്റി ചിതിക്കാന്‍ പ്രേരിപ്പിച്ചു.

അതിനിടെ അനാഥാലയങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ചീഫ് വിപ്പ് പിസി ജോര്‍ജും രംഗത്ത് വന്നു. അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നത് മനുഷ്യക്കടതതായി കാണാനാകില്ലെന്നും അനാഥാലയങ്ങള്‍ക്കെതിരെയുള്ള മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ചീഫ് വിപ്പ് പറഞ്ഞു.

അനാഥാലയങ്ങള്‍ക്ക് അനുകൂല നിലപാടുമായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും രംഗത്ത് വന്നു. അനാഥാലയ വിവാദത്തിന്റെ മറവില്‍ സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കോടിയേരി പറഞ്ഞു.

Scroll To Top