Saturday December 03, 2016
Latest Updates

അനധികൃത സ്റ്റാമ്പ് 4 ഇഷ്ട്ടംപോലെ,സ്വവര്‍ഗ സിവില്‍ പാര്‍ട്ണര്‍ഷിപ്പ് നടത്തി യോഗ്യത നേടുന്നവരില്‍ ഇന്ത്യക്കാരും 

അനധികൃത സ്റ്റാമ്പ് 4 ഇഷ്ട്ടംപോലെ,സ്വവര്‍ഗ സിവില്‍ പാര്‍ട്ണര്‍ഷിപ്പ് നടത്തി യോഗ്യത നേടുന്നവരില്‍ ഇന്ത്യക്കാരും 

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ഗാര്‍ഡയ്‌ക്കെതിരായ പരാതികള്‍ വര്‍ദ്ധിക്കുന്നു.ഗാര്‍ഡ സര്‍വീസ് അഴിമതിയുടെ കൂത്തരംഗാവുകായാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം ഗാര്‍ഡയ്‌ക്കെതിരെ 1,197 പരാതികള്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.എല്ലാത്തരത്തിലുള്ള അഴിമതിയ്ക്കും,അനധികൃത വ്യാപാരങ്ങള്‍ക്കും ഗാര്‍ഡ കൂട്ടുനില്ക്കുന്നത് വര്‍ദ്ധിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു 

ഡബ്ലിന്‍ സിറ്റി സെന്ററില്‍ 5000 യൂറോ മുതല്‍ 15000 യൂറോ വരെയുള്ള തുകയക്ക് സ്റ്റാമ്പ് 4 വരെ ലഭിക്കുമെന്ന് പറയപ്പെടുന്നു.അയര്‍ലണ്ടില്‍ പഠനത്തിനെത്തുന്ന വിദ്യാര്‍ഥികളാണ് ഇത്തരം ഇടപാടുകളുടെ ഗുണഭോക്താക്കള്‍.പഠന കാലാവധി കഴിഞ്ഞു തിരികെ നാട്ടിലേയ്ക്ക് പോവാതെ ഇവിടെ തന്നെ തുടരാനുള്ള തന്ത്രമായാണ് സ്റ്റാമ്പ് 4 സംഘടിപ്പിക്കുന്നത്.പാക്കിസ്ഥാനില്‍ നിന്നും,ഉത്തരേന്ത്യയില്‍ നിന്നുമുള്ള നിരവധി വിദ്യാര്‍ഥികള്‍ ഇപ്രകാരം സ്റ്റാമ്പ് 4 സംഘടിപ്പിച്ചിട്ടുണ്ട്.

ഏദന്‍ കോളജു പോലെ ചില കോളജുകളില്‍ യൂറോപ്യന്‍ പൌരത്വമുള്ളവരുമായി ഏഷ്യന്‍ വംശജരെ വിവാഹം കഴിപ്പിച്ചു സ്റ്റാമ്പ് 4 നല്കുന്ന രീതിയെ ക്കുറിച്ചു മുന്‍പേ തന്നെ പരാതി ഉയര്‍ന്നിരുന്നു.എന്നാല്‍ കേരളത്തില്‍ നിന്നും ഉള്ള ഒരാള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ‘സ്വവര്‍ഗ’ത്തില്‍ പെട്ട യൂറോപ്യന്‍ പൌരന്മാരുമായി സിവില്‍ പാര്‍ട്ട്ണര്‍ഷിപ്പ് രജിസ്റ്റര്‍ ചെയ്ത് അയര്‍ലണ്ടില്‍ താമസിക്കുന്നതായി വിദ്യാര്‍ഥികള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.ഇത് നിയമ വിധേയമാണെങ്കിലും ഗാര്‍ഡയുടെ സഹായം ഇത്തരം പ്രവത്തനങ്ങള്‍ വഴി സ്റ്റാമ്പ് 4 ലഭിക്കാന്‍ ഇവരെ യോഗ്യരാക്കുന്നു എന്നതാണ് ശ്രദ്ധേയം.ഇത്തരക്കാരില്‍ കൂടുതലും സ്വവര്‍ഗരതിക്കാര്‍ അല്ലെങ്കിലും അയര്‍ലണ്ടില്‍ തുടരാനായി ഇത്തരം മാര്‍ഗങ്ങള്‍ കണ്ടെത്തുകയാണെന്നാണ് കണ്ടെത്തല്‍ 

അതെ സമയം ഗാര്‍ഡയ്‌ക്കെതിരെ ലഭിച്ച പരാതികളില്‍ 42 എണ്ണം ഗാര്‍ഡ ഓംബുഡ്‌സ്മാന് കൈമാറി. 500 ഓളം പരാതികളില്‍ ഓംബുഡ്‌സ്മാന്‍ ഗാര്‍ഡ കമ്മീഷണറുടെ അന്വേഷണം ശുപാര്‍ശ ചെയ്തു. ഗാര്‍ഡയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം രണ്ട് കസ്റ്റഡി മരണങ്ങള്‍ നടന്നതായും ഗാര്‍ഡ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഡോനെഗലില്‍ കഴിഞ്ഞ നവംബറില്‍ ഒരു 61 കാരന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണ് ഒരു സംഭവം. ഈ സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. വാട്ടര്‍ഫോര്‍ഡില്‍ നിന്ന് മദ്യപിച്ച് പ്രശനമുണ്ടാക്കിയതിന് അറസ്റ്റിലായ 22 കാരന്‍ കൊല്ലപ്പെട്ടതാണ് രണ്ടാമത്തെ സംഭവം. ഡണ്‍ഗാര്‍വ നിലെ ലോക്കപ്പില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

കഴിഞ്ഞ വര്‍ഷം 153 ഗാര്‍ഡ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. ഒരാളെ സസ്‌പെന്റ് ചെയ്യുകയും 60,920 യൂറോ പിഴ ഇനത്തില്‍ ഈടാക്കുകയും ചെയ്തതായി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

Scroll To Top