Monday December 05, 2016
Latest Updates

അനധികൃത നിര്‍മ്മാണം ;അമൃതയ്‌ക്കെതിരെ നടപടി വൈകുന്നു

അനധികൃത നിര്‍മ്മാണം ;അമൃതയ്‌ക്കെതിരെ നടപടി വൈകുന്നു

കൊച്ചി :അനധികൃത കെട്ടിട നിര്‍മാണത്തിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നതായി ആരോപണം . കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആണ് യാതൊരു വിധ അനുമതിയുമില്ലാതെ മുപ്പത്തിയേഴോളം കെട്ടിടങ്ങള്‍ എളമക്കരയില്‍ നിര്‍മിച്ചിരിക്കുന്നത്.

പത്ത് കോടിയിലധികം രൂപ ഇവരില്‍ നിന്നു പിഴ ഈടാക്കാനുള്ള കൊച്ചി കോര്‍പ്പറേഷന്റെ തീരുമാനവും അനന്തമായി നീളുകയാണ്.

മാതാ അമൃതാനന്ദമയി മഠത്തിന്റെ അഭിമാന സൗധങ്ങളില്‍ ഒന്നായ ഇടപ്പളളിയിലെ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ നിര്‍മാണമാണ് അനധികൃതമാണെന്ന് കണ്ടെത്തിയത്.

1998 ലാണ് ഇടപ്പളളിയില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് പ്രവര്‍ത്തനം തുടങ്ങിയത്. പ്രധാന കെട്ടിടത്തില്‍ ഇന്നുള്ളത് 12 നിലകള്‍. അനുബന്ധമായി 37 കെട്ടിടങ്ങള്‍. ഇതില്‍ പ്രധാന കെട്ടിടത്തിന്റെ മൂന്ന് നിലകള്‍ക്ക് മാത്രമാണ് നിര്‍മാണാനുമതി ഉള്ളത്. മറ്റുള്ളവയെല്ലാം അനധികൃതം.

2011 ല്‍ കോര്‍പ്പറേഷന്‍ റവന്യൂ വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയില്‍ ഭൂരിഭാഗം കെട്ടിടങ്ങളും അനധികൃമാണെന്ന് കണ്ടെത്തുകയും മൂന്നിരട്ടി പിഴ ചുമത്തുകയും ചെയ്തു. അനധികൃത കെട്ടിടങ്ങളുടെ പട്ടികയില്‍പെടുത്തി പത്ത് കോടിയോളം രൂപയാണ് പി!ഴ ചുമത്തിയത്. ഇതില്‍ ഒന്നരക്കോടി കോടി മാത്രമാണ് എയിംസ് അധികൃതര്‍ അടച്ചത്. മതവും ആത്മീയതയും മറയാക്കി നടത്തുന്ന നിയമലംഘനങ്ങളുടെ ഒരുദാഹരണം മാത്രമാണിത്.

Scroll To Top