Friday December 09, 2016
Latest Updates

അനധികൃതമായി യൂറോ കടത്തിക്കൊണ്ടു വന്ന പോളിഷ് പൌരന്‍ പിടിയില്‍

അനധികൃതമായി യൂറോ കടത്തിക്കൊണ്ടു വന്ന പോളിഷ് പൌരന്‍ പിടിയില്‍

വെക്സ് ഫോര്‍ഡ്: അനധികൃതമായി യൂറോ കടത്തിക്കൊണ്ടു വന്ന പോളിഷ് പൌരന്‍ പിടിയില്‍. കസ്റ്റംസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ റോസ്ലെയര്‍ തുറമുഖത്ത് വച്ചാണ് ഇയാള്‍ പിടിയിലായത്. അനധികൃതമായി കൊണ്ട് വന്ന 38,370 യൂറോ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ഫ്രഞ്ച് കപ്പലില്‍ നിന്ന് ഇറങ്ങിയ പോളണ്ടുകാരനില്‍ നിന്നാണ് അനധികൃത പണം പിടിച്ചെടുത്തത്. 

ഇയാളുടെ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് പണം കണ്ടെത്തിയത്. കസ്റ്റംസിന്റെ സ്‌നിഫര്‍ ഡോഗ് ആല്‍ഫിയാണ് ബാഗില്‍ ഒളിപ്പിച്ച പണത്തെക്കുറിച്ച് സൂചന നല്‍കിയത്. അറസ്റ്റിലായ പോളിഷ് പൗരനെ ഗോരേ ജില്ലാ കോടതിയില്‍ ഹാജരാക്കിയതിനെ തുടര്‍ന്ന് ഇയാളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി മൂന്ന് മാസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു.

Scroll To Top