Saturday December 03, 2016
Latest Updates

അധ്യാപികയുടെ സ്ഥലം മാറ്റം: വിവാദത്തില്‍ നിന്ന് തടിയൂരാന്‍ സര്‍ക്കാര്‍ ശ്രമം

അധ്യാപികയുടെ സ്ഥലം മാറ്റം: വിവാദത്തില്‍ നിന്ന് തടിയൂരാന്‍ സര്‍ക്കാര്‍ ശ്രമം

തിരുവനന്തപുരം: മന്ത്രിയെ വിമര്‍ശിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ നിന്ന് തടിയൂരാന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു. പ്രതിപക്ഷം വിവാദം ഏറ്റെടുത്തതിന് പുറമേ സോഷ്യല്‍ മീഡിയയിലും സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമാവുകയാണ്.

അതിനിടെ അച്ചടക്ക നടപടിക്കെതിരെ അധ്യാപിക അപ്പീല്‍ നല്‍കിയാല്‍ പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അച്ചടക്ക നടപടിക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് അധ്യാപികയുടെ തീരുമാനം. നടപടി പിന്‍വലിക്കുന്നതിന് ഊര്‍മിള ദേവി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കി.

അധ്യാപികയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച െ്രെടബ്യൂണല്‍ ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി വച്ചു. ജൂലൈ നാലിന് കേസ് വീണ്ടും പരിഗണിക്കും. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കിയുള്ള ജീവനക്കാരെ സ്ഥലം മാട്ടരുതെന്നനു ചട്ടം. നടപടിക്ക് വിധേയയായ ഊര്‍മിള ദേവിക്ക് ഇനി ഒരു വര്‍ഷം കൂടിയേ വിരമിക്കാനുള്ളൂ. കൂടാതെ ഇവര്‍ ക്യാന്‍സര്‍ രോഗിയാണെന്നതും വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടുന്നു.

Scroll To Top