Saturday December 03, 2016
Latest Updates

അധ്യാപകരുടെ സമരം :ക്ലാസ് സമയം വെട്ടിക്കുറച്ചേക്കും

അധ്യാപകരുടെ സമരം :ക്ലാസ് സമയം വെട്ടിക്കുറച്ചേക്കും

ഡബ്ലിന്‍: :::അധ്യാപകര്‍ നടത്താന്‍ തീരുമാനിച്ച സമരം ക്ലാസ് സമയം വെട്ടിച്ചുരുക്കാന്‍ കാരണമായേക്കും. ജൂനിയര്‍ സെര്‍ട്ട് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ ക്ലാസ് നഷ്ടം സംഭവിക്കാന്‍ പോകുന്നത്.
ടീച്ചര്‍ പാരന്റ് മീറ്റിംഗുകള്‍ പകല്‍ സമയങ്ങളിലേക്ക് മാറ്റി പഠനസമയം ചുരുക്കാന്‍ തങ്ങള്‍ നിര്‍ബന്ധിക്കപ്പെടുകയാണെന്ന് 94 സ്‌കൂളുകളെ പ്രതിനിധീകരിക്കുന്ന അസോസിയേഷന്‍ ഓഫ് കമ്മയൂണിറ്റി ആന്‍ഡ് കോംപ്രഹെന്‍സിവ് സ്‌കൂള്‍സ് (എസിസിഎസ) പറഞ്ഞു.
അടുത്ത ബുധനാഴ്ച്ച മുതല്‍ സ്‌കൂളുകള്‍ നടത്തുന്ന മീറ്റിംഗുകള്‍ സ്‌കൂള്‍ പ്രവര്‍ത്തി സമയത്ത് തന്നെ നടത്താന്‍ തീരുമാനമായതായി എസിസിഎസ് ജനറല്‍ സെക്രട്ടറി സിയറന്‍ ഫ്‌ലിന്‍ അറിയിച്ചു.
സ്‌കൂള്‍ കാര്യങ്ങള്‍ മുന്നെപോലെ പ്രാവര്‍ത്തികമാകുമെന്നും തടസപ്പെട്ട മീറ്റിംഗുകള്‍ നടക്കുമെന്നും വിശ്വസിക്കുന്നതായും വരുന്ന മീറ്റിംഗുകള്‍ സ്‌കൂള്‍ ദിവസങ്ങളിലും നിശ്ചിത സമയ പരിധിക്കുള്ളിലും നടതിതുമെന്നും ഫ്‌ലിന്‍ കൂട്ടിച്ചേര്‍ത്തു.
അവസാനഘട്ട ചര്‍ച്ചകള്‍ സമരം തടയാനുള്ളതായിരുന്നില്ലെന്ന് പബ്ലിക് എക്‌സ്‌പെന്റിച്ചര്‍ ആന്‍ഡ് റിഫോം ഡിപ്പാര്‍ട്ട്‌മെന്റ് എഎസ്ടിഐയോട് പറഞ്ഞു. 17,000ത്തോളം അംഗങ്ങള്‍ അടങ്ങുന്ന യൂണിയന്‍ ശമ്പള നിരക്കിനെയും ജോലിയെയും സംബന്ധിച്ച് പാസാക്കിയ ഹഡിംഗ്ടണ്‍ റോഡ് എഗ്രിമെന്റിനെ എതിര്‍ത്തിരുന്നു.
സ്‌കൂള്‍ സമയപരിധിക്ക് പുറത്തു നടത്തുന്ന മീറ്റിംഗുകള്‍ ബഹിഷ്‌കരിക്കാനും എഎസ്ടിഐ തീരുമാനിച്ചിരുന്നു.
സമരപരിപാടികള്‍ ജൂനിയര്‍ സെര്‍ട്ട് പരീക്ഷയെ ബാധിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
380 സ്‌കൂളുകള്‍ അംഗങ്ങളായ ജോയിന്റ് മാനേജേറിയല്‍ ബോഡിയും (ജെഎംബി) എസിസിഎസും പഠനസമയത്തിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നത് എന്നാണ് അറിയിച്ചിരിക്കുന്നത്. കാത്തിരുന്ന് കണ്ടറിയാം എന്ന നിലപാടാണ് ജെഎംബിക്കുള്ളത്.
സ്‌കൂള്‍ ദിവസങ്ങള്‍ പുനക്രമീകരിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും വരും ദിവസങ്ങളില്‍ എന്തു സംഭവിക്കും എന്ന് നോക്കി തീരുമാനമെടുക്കുമെന്നും വക്താവ് പറഞ്ഞു.
സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനം എന്ന് എഎസ്ടിഐയും അറിയിച്ചിട്ടുണ്ട്. യാതൊരു പുരോഗതിയും എതിര്‍ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും അതുകൊണ്ട് തന്നെ തീരുമാനങ്ങള്‍ക്ക് മാറ്റമുണ്ടാവില്ലെന്നും എഎസ്ടിഐ വക്താവ് അറിയിച്ചു.
സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് വിദ്യാഭ്യാസ വകുപ്പും അറിയിച്ചു. ക്ലാസുകള്‍ തിങ്ങിനിറഞ്ഞതു സംബന്ധിച്ച് െ്രെപമറി സ്‌കൂള്‍ ടീച്ചര്‍മാരും ഡബ്ലിനില്‍ പ്രതിഷേധം സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ്.
വിദ്യാഭ്യാസ വകുപ്പ് കാര്യാലയത്തിന് പുറത്ത് വൈകിട്ട് 4.30ഓടെ പ്രതിഷേധവുമായി ഒത്തുകൂടാനാണ് ഐറിഷ് നാഷണല്‍ ടീച്ചേര്‍സ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍ടിഒ) തീരുമാനിച്ചിരിക്കുന്നത്. എല്ലാ സ്‌കൂള്‍ കമ്മ്യൂണിറ്റികളോടും പ്രതിഷേധത്തില്‍ പങ്കുചേരാനും ഐഎന്‍ടിഒ ആവശ്യപ്പെട്ടു.

Scroll To Top