Saturday December 03, 2016
Latest Updates

അധിക ജീവനക്കാരെ നിയമിച്ച് ഖജനാവിലേക്ക് 80 മില്യന്‍ യൂറോ അധികം പിരിച്ച് എടുക്കുമെന്ന് ധനമന്ത്രി 

അധിക ജീവനക്കാരെ നിയമിച്ച് ഖജനാവിലേക്ക് 80 മില്യന്‍ യൂറോ അധികം പിരിച്ച് എടുക്കുമെന്ന് ധനമന്ത്രി 

ഡബ്ലിന്‍: റവന്യൂവില്‍ അധിക ജീവനക്കാരെ നിയമിക്കുന്നതിലൂടെ ഖജനാവിലേക്ക് 80 മില്യന്‍ യൂറോ അധികം പിരിച്ച് എടുക്കാന്‍ സാധിക്കുമെന്ന് ധനമന്ത്രി മൈക്കല്‍ നൂനന്‍. ടിഡിമാരുടെ ഒരു ചോദ്യത്തിനു ഉത്തരം നല്‍കുകയായിരുന്നു മൈകള്‍ നൂനന്‍. മുന്‍ ലേബര്‍ ടിഡി ടോമി ബ്രോഗനും ഈ ചോദ്യം ഉന്നയിച്ചിരുന്നു. റവന്യുവില്‍ 100 ജീവനക്കാരെ കൂടി നിയമിച്ചാല്‍ 80 മില്യന്‍ യൂറോ ഖജനാവിലേക്ക് സമാഹരിക്കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. 

100 ജീവനക്കാരെ നിയമിച്ചാല്‍ സര്‍ക്കാരിന് 5.2 മില്യന്‍ യൂറോയുടെ അധിക സാമ്പത്തിക ബാധ്യത സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. പുതിയതായി നിയമിക്കപ്പെടുന്ന ഓരോ ഓഡിറ്റര്‍മാര്‍ക്കും 800,000 യൂറോ വീതം ഖജനാവിലേക്ക് സമാഹരിക്കാന്‍ സാധിക്കും. എന്നാല്‍ മുഴുവന്‍ ജീവനക്കാര്ക്കും പരിശീലനം പൂര്‍ത്തിയായി ജോലി തുടങ്ങാന്‍ മൂന്ന് വര്‍ഷം വരെ എടുത്തേക്കാം. അതുകൊണ്ട് തന്നെ ഉടന്‍ നിയമനമുണ്ടാകില്ലെന്ന് മന്ത്രി വ്യക്തമാക്കി. 

Scroll To Top