Sunday December 04, 2016
Latest Updates

അധിക ചെലവ് നടത്തിയ താല ,ക്രംലിന്‍ ,സെന്റ് ജയിംസസ്,ബൂമോണ്ട് ആശുപത്രികള്‍ക്ക് കൂടുതല്‍ ഫണ്ടിംഗ് നല്‍കില്ലെന്ന്,എച്ച് എസ് ഇ

അധിക ചെലവ് നടത്തിയ താല ,ക്രംലിന്‍ ,സെന്റ് ജയിംസസ്,ബൂമോണ്ട് ആശുപത്രികള്‍ക്ക് കൂടുതല്‍ ഫണ്ടിംഗ് നല്‍കില്ലെന്ന്,എച്ച് എസ് ഇ

ഡബ്ലിന്‍: സാമ്പത്തിക പ്രതിസന്ധിയിലായ ആശുപത്രികള്‍ക്ക് വരുന്ന ബഡ്ജറ്റില്‍ ബെയ്ല്‍ഔട്ട് പാക്കേജ് നല്കില്ലെന്ന് എച്ച്എസ്ഇ മുന്നറിയിപ്പ്. ആരോഗ്യ മേഖലയിലെ പ്രമുഖ ആശുപത്രികള്‍ എല്ലാം തന്നെ ധനക്കമ്മിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അയര്‍ലണ്ടിലെ ആശുപത്രികള്‍ എല്ലാം കൂടി 530 മില്യന്‍ യൂറോയുടെ ധനക്കമ്മി അഭിമുഖീകരിക്കാന്‍ പോകുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അമിത ധനവിനിയോഗം മൂലമാണ് അയര്‍ലണ്ടിലെ പ്രമുഖ ആശുപത്രികള്‍ക്ക് അനുവദിക്കപ്പെട്ട ഫണ്ട് തികയാതെ വരുന്നത്. 

ഡബ്ലിനിലെ സെന്റ് ജെയിംസ് ആശുപത്രിയാണ് അധിക ചെലവില്‍ മുന്നിട്ട് നില്‍ക്കുന്നത്. 24.3 മില്യന്‍ യൂറോയാണ് ഇവിടെ അധികമായി ചെലവഴിച്ചത്. രണ്ടാം സ്ഥാനത്ത് മാറ്റര്‍ ആശുപത്രിയുണ്ട്. ഇവിടെ 7 മില്യന്‍ യൂറോയാണ് പാഴാക്കി കളഞ്ഞത്. ക്രംലിനിലെ കുട്ടികളുടെ ആശുപത്രി 6.8 മില്യന്‍ യൂറോ അധികമായി ചെലവഴിച്ചപ്പോള്‍. ബ്യൂമോണ്ട് ആശുപത്രിയില്‍ 4.3 മില്യന്‍ യൂറോ അധികമായി പാഴാക്കി. താല ആശുപത്രിയും പട്ടികയിലുണ്ട് ഇവിടെ 3.2 മില്യന്‍ യൂറോയാണ് പാഴാക്കിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ടിന്റെ കുറവ് അനുഭവപ്പെടുക. 

അനുവദിക്കുന്ന തുകയ്ക്കുള്ളില്‍ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യണമെന്ന് എച്ച്എസ്ഇ ആശുപത്രി മാനേജ്‌മെന്റുകള്‍ക്ക് നിര്‌ദ്ദേശം നല്‍കി. ധനക്കമ്മി അഭിമുഖീകരിക്കുന്ന ഒരു ആശുപത്രിക്കും ബെയ്ല്‍ഔട്ട് പാക്കേജ് നല്കില്ലെന്നും പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എച്ച്എസ്ഇ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം ചൂണ്ടിക്കാട്ടി എച്ച്എസ്ഇയുടെ ചീഫ് ഫിനാന്‍ഷ്യല്‍ മാനേജര്‍ ടോം എല്ലാ ആശുപത്രികള്‍ക്കും കത്ത് അയച്ചു. 

Scroll To Top