Saturday December 10, 2016
Latest Updates

അധികാരമൊഴിഞ്ഞാലും അകമ്പടി കൊതി മാറാതെ മുന്‍ മന്ത്രിമാര്‍

അധികാരമൊഴിഞ്ഞാലും അകമ്പടി കൊതി മാറാതെ മുന്‍ മന്ത്രിമാര്‍

തിരുവനന്തപുരം: മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റ് അധികാരം ഒഴിഞ്ഞിട്ട് ഒരു മാസത്തിലധികമായി. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ചില മന്ത്രിമാര്‍ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഇപ്പോഴും കേരളത്തില്‍ വന്നാല്‍ മന്ത്രി ആയിരുന്നപ്പോള്‍ ലഭിച്ചിരുന്ന സുരക്ഷയാണ് ഇവര്‍ പോലീസിനോട് ആവശ്യപ്പെടുന്നത്. ഇതുമൂലം ആവശ്യത്തിന് പോലീസുകാരെ കിട്ടാതെ വിഷമിക്കുകയാണ് ആഭ്യന്തര വകുപ്പ്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സെഡ് കാറ്റഗറി സുരക്ഷയുണ്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് വൈ കാറ്റഗറി സുരക്ഷയുണ്ട്. മുന്‍ പ്രതിരോധ മന്ത്രി എകെ ആന്റണിക്ക് ആറ് സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടി ലഭിക്കും, മുന്‍ കേന്ദ്ര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനും അഞ്ചു സുരക്ഷ ഉദ്യോഗസ്ഥരുടെ അകമ്പടി ലഭിക്കും. കേരളത്തില്‍ നിന്നുള്ള മറ്റ് മുന്‍ കേന്ദ്രമന്ത്രിമാര്‍ക്കൊന്നും പ്രത്യേക സുരക്ഷയ്ക്ക് അവകാശമില്ല.

എന്നാല്‍ അധികാരം ഒഴിഞ്ഞിട്ടും പലരും കേരളത്തില്‍ എത്തുമ്പോള്‍ പോലീസ് അകമ്പടി ആവശ്യപ്പെടുന്നത് പതിവായിരിക്കുകയാണ്. ഇതുമൂല ക്രമസമാധാന പാലനത്തിനും മറ്റും ആവശ്യത്തിന് പോലീസിനെ ലഭ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്രത്തില്‍ സഹമന്ത്രിസ്ഥാനം അലങ്കരിച്ച മുന്‍മന്ത്രി ഇപ്പോഴും കേരളത്തിലെത്തുമ്പോള്‍, തന്റെ ഔദ്യോഗികപരിപാടികളുടെ പട്ടിക സംസ്ഥാന സര്‍ക്കാരിന് കൈമാറും. മറ്റൊരു മുന്‍ മന്ത്രി തന്റെ സുരക്ഷ പിന്‍വലിക്കരുതെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി.

Scroll To Top