Sunday December 04, 2016
Latest Updates

അധികഭാരം നല്‍കി ഗുണനിലവാരം കുറയ്ക്കരുതെന്നു നേഴ്‌സുമാരുടെ യൂണിയന്‍ ,ആശുപത്രികളില്‍ സ്റ്റാഫിനെ വെട്ടിക്കുറയ്ക്കാന്‍ ആരോഗ്യവകുപ്പ്

അധികഭാരം നല്‍കി ഗുണനിലവാരം കുറയ്ക്കരുതെന്നു നേഴ്‌സുമാരുടെ യൂണിയന്‍ ,ആശുപത്രികളില്‍ സ്റ്റാഫിനെ വെട്ടിക്കുറയ്ക്കാന്‍ ആരോഗ്യവകുപ്പ്

ഡബ്‌ളിന്‍: രാജ്യത്തെ ആശുപത്രികളില്‍ നേഴ്‌സുമാരുടെ കുറവ് കാരണം ഗുരുതരമായ പ്രതിസന്ധി നേരിടുന്നതായി ഐ എന്‍ എം ഓ. 2009 ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ അയര്‍ലണ്ടില്‍ 5,100 മുഴുവന്‍ സമയ നഴ്‌സുമാരുടെ കുറവാണ് ഉണ്ടായിരിക്കുന്നതെന്നു ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി.ഇത് രോഗീ പരിചരണത്തിന്റെ ഗുണ നിലവാരം കുറഞ്ഞുപോകാന്‍ കാരണമാകുക തന്നെ ചെയ്തിട്ടുണ്ട്.

നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റും മിഡ്‌വൈഫുകളുടെ ഗ്രേഡ് ഉയര്‍ത്തലും സംബന്ധിച്ചുള്ള തടസങ്ങള്‍ ഉടന്‍ മാറ്റണമെന്ന് സംഘടന ആവശ്യപ്പെട്ടു.

ലേബര്‍ റിലേഷന്‍ കമ്മീഷനും കൗണ്‍സിലും തമ്മില്‍ മാര്‍ച്ച് 7 നും മാര്‍ച്ച് 20 നും ഇക്കാര്യത്തില്‍ നില നില്‍ക്കുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇത് രണ്ടിലും തീര്‍പ്പ് കണ്ടെത്താനായില്ല. നഴ്‌സുമാരുടെ എണ്ണത്തില്‍ കുറവ് വരുത്താനുള്ള നീക്കം വീണ്ടും നടത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്.ഇത് രോഗികള്‍ക്ക് മതിയായ പരിചരണം കിട്ടുന്ന അളവിലുള്ള നഴ്‌സുമാരുടേയും മിഡ്‌വൈഫ് മാരുടെയും എണ്ണത്തില്‍ കുറവുണ്ടാക്കുമെന്നും അവര്‍ പറയുന്നു. നഴ്‌സുമാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിരിക്കുന്നതിനാല്‍ നഴ്‌സുകളുടെയും മിഡ്‌വൈഫുകളുടേയും സേവനം നല്‍കുന്ന 700 ഏജന്‍സികളുടെ വരുമാനത്തിലും തിരിച്ചടിയായിരിക്കുകയാണ്.

രാജ്യത്തിന്‍െ്‌റ 19 മെറ്റേണിറ്റി ആശുപത്രി/യൂണിറ്റ് എന്നിവകളില്‍ മിഡ്‌വൈഫുകളുടെ വന്‍ തോതിലുള്ള കുറവ് അനുഭവപ്പെടുന്നതായി കഴിഞ്ഞ മാസം നഴ്‌സിംഗ് യൂണിയന്‍ മിഡ്‌വൈഫറി സ്റ്റാഫുകളുടെ കാര്യത്തില്‍ നടത്തിയ സര്‍വേ കണ്ടെത്തി. 1:29.5 എന്ന അന്താരാഷ്ട്ര ജനനനിരക്കുമായി ഒരു യൂണിറ്റും യോജിച്ച് പോകുന്നില്ലെന്ന് സര്‍വേ കണ്ടെത്തി. ഇതിന് പകരം 1:32 മുതല്‍ 1:55 ദേശീയ ശരാശരി 1:40 ആണ്. രാജ്യത്തിന്റെ വടക്കന്‍ മേഖലയില്‍ ഇത് 1:24 ആണ്. ഈ സര്‍വേ പറയുന്നത് മികച്ചതും സുരക്ഷിതവുമായ സേവനങ്ങള്‍ക്ക് 620 ലധികം മിഡ്‌വൈഫുകള്‍ വേണമെന്നാണ് സര്‍വേയുടെ കണ്ടെത്തല്‍. നഴ്‌സുമാരുടെ എണ്ണത്തിലെ കുറവ് സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് ഫെബ്രുവരിയില്‍ ഒരു മെഡിക്കല്‍ ജര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒമ്പതു യൂറോപ്യന്‍ രാജ്യങ്ങളിലായുള്ള 300 ആശുപത്രികളില്‍ നാലു ലക്ഷം 50 വയസ്സിന് മുകളിലുളള രോഗികളുണ്ട്. രോഗികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ഒരു അനുപാതം നഴ്‌സമാരുടെ കാര്യത്തില്‍ കാണാത്തതിനെ തുടര്‍ന്ന് നിലവിലുള്ളവര്‍ക്ക് ജോലിഭാരം അധികമാകുകയാണെന്നും പഠനത്തില്‍ പറയുന്നു.

Scroll To Top