Sunday December 04, 2016
Latest Updates

അദ്ധ്യാപക സംഘടനകളും പണിമുടക്കിലേയ്ക്ക്

അദ്ധ്യാപക സംഘടനകളും പണിമുടക്കിലേയ്ക്ക്

ഡബ്ലിന്‍:അദ്ധ്യാപക സംഘടനയായ എ.എസ്.ടി.ഐ പണിമുടക്ക് നടത്തുന്നത് സംബന്ധിച്ചുള്ള അഭിപ്രായമറിയാന്‍ അംഗങ്ങള്‍ക്കിടയില്‍ ബാലറ്റ് വോട്ടെടുപ്പ് നടത്തും. ടു ടയര്‍ പേ സ്‌കെയിലുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് പണിമുടക്കിനുള്ള നീക്കം.18,000ഓളം ടീച്ചര്‍മാരാണ് സംഘടനയില്‍ അംഗങ്ങളായിട്ടുള്ളത്.

ഒരേ ജോലി ചെയ്യുന്ന എല്ലാ ടീച്ചര്‍മാര്‍ക്കും ഒരേ ശമ്പളം ലഭിക്കണം എന്നുള്ളതാണ് തങ്ങളുടെ ആവശ്യമെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി കെയ്റന്‍ ക്രിസ്റ്റി വ്യക്തമാക്കി. സര്‍ക്കാര്‍ കൊണ്ടുവന്ന ലാന്‍ഡ്സ്ഡൗണ്‍ റോഡ് എഗ്രിമെന്റ് സംഘടന എതിര്‍ത്തിരുന്നു. എഗ്രിമെന്റില്‍ നിന്നും ടു ടയര്‍ പേ സ്‌കെയില്‍ എന്ന നിബന്ധന ഒഴിവാക്കണമെന്നാണ് ആവശ്യം. ഇത് ഒഴിവാക്കാനായി സര്‍ക്കാരിന് ഓഗസ്റ്റ് 31 വരെ സംഘടന സമയവും അനുവദിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

ജൂനിയര്‍ സൈക്കിള്‍ റീഫോം പദ്ധതിയും സംഘടന എതിര്‍ത്തിരുന്നു

Scroll To Top