Tuesday December 06, 2016
Latest Updates

അത് ലോണില്‍ ഒന്‍പതും ആറും വയസുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത യുവാവിനു ഇരട്ട ജീവപര്യന്തം.

അത് ലോണില്‍ ഒന്‍പതും ആറും വയസുള്ള പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത യുവാവിനു ഇരട്ട ജീവപര്യന്തം.

ഗാല്‍വേ :അത്‌ലോനില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഒന്‍പതും, ആറും വയസുള്ള രണ്ട പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച 30 കാരനാണ് ഇരട്ട ജീവപര്യന്തം ലഭിച്ചത്. ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുകയായിരുന്ന പെണ്‍കുട്ടികളെ കള്ളം പറഞ്ഞു കൂടെ കൂട്ടി തന്റെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.

പാര്‍ട്ടിയില്‍ വച്ച് കണ്ടു മുട്ടിയ പെണ്‍കുട്ടികളെ തന്റെ മക്കളെ കാണിക്കാനെന്ന വ്യാജേന ഇയാള്‍ ഫ്‌ലാറ്റില്‍ എത്തിക്കുകയായിരുന്നു. ഇയാളുടെ പേരോ മറ്റ് വിശദാംശങ്ങളോ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇയാള്‍ രണ്ട് കുട്ടികളുടെ പിതാവാണെന്നാണ് റിപ്പോര്‍ട്ട്. പീഡത്തിന് ശേഷം ഇയാള്‍ പെണ്‍കുട്ടികളുടെ കഴുത്ത് കണ്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബറില്‍ അറസ്റ്റിലായത് മുതല്‍ ഇയാള്‍ കസ്റ്റലെരിയയിലെ ജയിലില്‍ റിമാന്‍ഡിലാണ്. ആത്മഹത്യ പ്രവണത കണക്കിലെടുത്ത് ഇയാള്‍ അധികൃതരുടെ നിരീക്ഷണത്തിലുമായിരുന്നു. സോളിസിറ്റര്‍ ജനറല്‍ ഗിയറോയിഡ് ഗെരാത്തിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരമാണ് ഇയാളെ ആത്മഹത്യ നിരീക്ഷണത്തിലാക്കിയത്. വിധിയില്‍ സന്തോഷമുണ്ടെന്ന് പെണ്‍കുട്ടികളുടെ കുടുംബാംഗങ്ങള്‍ പ്രതികരിച്ചു. ഗാര്‍ഡയ്ക്കും പ്രതിസന്ധി ഘട്ടത്തില്‍ തങ്ങളെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി അവര്‍ പറഞ്ഞു. അത്‌ലോനിലെ ജനങ്ങള്‍ക്കും പെണ്‍കുട്ടികളുടെ വീട്ടുകാര്‍ നന്ദി പ്രകടിപ്പിച്ചു.

പ്രതി ഇയാള്‍ പെണ്‍കുട്ടികളോട് ചെയ്ത ക്രൂരത അസ്വസ്ഥജനകമാണെന്ന് ജസ്റ്റിസ് പോള്‍ കാര്‍നെ പ്രതികരിച്ചു. . ഇത്തരം നരാധമന്മാര്‍ അയര്‍ലന്‍ഡിലും വര്‍ധിക്കുന്നതായാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Scroll To Top