Tuesday December 06, 2016
Latest Updates

അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടിയെന്ന് വരേദ്കര്‍ 

അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടിയെന്ന് വരേദ്കര്‍ 

ഡബ്ലിന്‍: ഐറിഷ് ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര നടപടിയെന്ന് ആരോഗ്യമന്ത്രി ലിയോ വരേദ്കര്‍. അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ അടുത്ത ആഴ്ച എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് ഫോറം കൂടുമെന്ന് വരേദ്കര്‍ അറിയിച്ചു. അത്യാഹിത വിഭാഗങ്ങളിലെ പ്രതിസന്ധി ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന ഐറിഷ് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ്‌സ് ഓര്‍ഗനൈസേഷന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

ബ്യൂമോണ്ട് ആശുപത്രിയിലെ പ്രതിസന്ധിയാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്.ബൂമോണ്ട് ആശുപത്രിയിലെ പ്രതിസന്ധിയെ തുടര്‍ന്ന് രോഗികള്‍ അത്യാഹിത വിഭാഗങ്ങളില്‍ എത്തുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്കിയിരിക്കുകയാണ്. കഴിവതും അത്യാഹിത വിഭാഗങ്ങളില്‍ നേരിട്ട് ചികിത്സ തേടുന്നതിനു മുമ്പ് ജിപിമാരെ സമീപിക്കണമെന്നു ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാനാകാത്ത സാഹചര്യത്തില്‍ മാത്രമേ രോഗികളെ ബ്യൂമോണ്ട് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്ക് അയക്കാവൂ എന്ന് ജിപിമാര്‍ക്കും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ബ്യൂമോണ്ട് ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തില്‍ പ്രതിവര്‍ഷം 45,000 രോഗികള്‍ ചികിത്സ തേടുന്നതായാണ് കണക്ക്. താരതമ്യേന ഗുരുതരമല്ലാത്ത രോഗങ്ങള്‍ക്ക് പോലും നേരിട്ട് എമര്‍ജന്‍സി വിഭാഗങ്ങളില്‍ ചികിത്സ തേടുന്ന സാഹചര്യത്തിലാണ് അത്യാഹിത വിഭാഗങ്ങളില്‍ ജനത്തിരക്ക് വര്‍ധിക്കുന്നത്. ഇത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

Scroll To Top