Sunday December 11, 2016
Latest Updates

അത്യാധുനിക സംവിധാനങ്ങളുമായി ഡബ്ലിനില്‍ പണിയാനിരിക്കുന്ന കുട്ടികളുടെ ആശുപത്രിക്ക് അംഗീകാരം ലഭിച്ചു

അത്യാധുനിക സംവിധാനങ്ങളുമായി ഡബ്ലിനില്‍ പണിയാനിരിക്കുന്ന കുട്ടികളുടെ ആശുപത്രിക്ക് അംഗീകാരം ലഭിച്ചു

ഡബ്ലിന്‍: കുട്ടികളുടെ രോഗ പരിചരണത്തിനു അയര്‍ലണ്ടില്‍ ഉണ്ടാകുന്ന താമസം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഡബ്ലിന്‍ 8 ല്‍ പണിയാനിരിക്കുന്ന കുട്ടികളുടെ ആശുപത്രിക്ക് അംഗീകാരംലഭിച്ചു. ആശുപത്രിയുടെ പ്രാഥമിക രൂപകല്പ്പനയ്ക്കാണ് അംഗീകാരം ലഭിച്ചത്.

384 കിടക്കകളുള്ള ആശുപത്രിയാണ് പണിയുന്നത്. ഡബ്ലിന്‍ 8 ലെ സെന്റ് ജെയിംസ്
ആശുപത്രി ക്യാമ്പസില്‍ തന്നെയാണ് പുതിയ ആശുപത്രി കെട്ടിടം വരുന്നത്.
മുന്നൂറിലധികം കിടക്കകളുള്ള ഈ ആശുപത്രിയില്‍ 14 ഓപ്പറേഷന്‍ തീയറ്ററുകള്‍
ഉണ്ടാകും. 62 ക്രിട്ടിക്കല്‍ കെയര്‍ ബെഡുകളും 85 ഡേ കെയര്‍ ബെഡുകളും ഈ
ആശുപത്രിയിലുണ്ടാകും.

എച്ച്എസ്ഇയാണ് ഇത് സംബന്ധിച്ച് അനുമതി നല്‍കിയത്. എച്ച്എസ്ഇയെ
സംബണ്ടിച്ച്ച് ഒരു നാഴികക്കല്ലാണ് ഇതെന്ന് ആരോഗ്യമന്ത്രി ജെയിംസ് റെലി
പറഞ്ഞു. ആശുപത്രി കെട്ടിടത്തിന്റെ പ്ലാനിന് അംഗീകാരം ലഭിച്ചതോടെ ഇനി
നിര്‍മ്മാണ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാകും. 

താലയിലെ രണ്ട് സാറ്റലൈറ്റ് സെന്ററുകള്‍ മുഖേന കൊണോളി ആശുപത്രിയുമായും ബന്ധിപ്പിച്ച് കേന്ദ്രീകൃത ചികിത്സ സംവിധാനമാണ് ആശുപത്രിയില്‍ നിലവില്‍ വരുന്നത്. ഇതോടെ ഈ ആശുപത്രിയില്‍ എത്തുന്ന കുട്ടികള്‍ക്ക് അത്യാധുനിക ചികിത്സ ലഭിക്കും.

Scroll To Top