Saturday December 03, 2016
Latest Updates

അതി മനോഹരം! ഈ ഐറിഷ് സമ്മര്‍! (വീഡിയോ )

അതി മനോഹരം! ഈ ഐറിഷ് സമ്മര്‍! (വീഡിയോ )

ഡബ്ലിന്‍: ഡബ്ലിന്‍ സമ്മറിന്റെ മനോഹാരിത ചിത്രീകരിച്ച വീഡിയോ വൈറലാകുന്നു. ഡബ്ലിന്‍ സമ്മര്‍ എന്ന പേരിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ഡബ്ലിന്‍ സമ്മറിന്റെ മനോഹാരിത ചിത്രയും ഡബ്ലിന്‍ നഗരവാസികളുടെ ജീവിതശൈലിയും സംസ്‌കാരവും അടയാളപ്പെടുത്തുന്നതിനാണ് ഈ ഹ്രസ്വചിത്രം തയ്യാറാക്കിയതെന്ന് ഫിലിം ക്രൂവില്‍ അംഗമായ മാത്യു കിര്‍വാന്‍ പറഞ്ഞു.

പഴയ സമ്മര്‍ സീസനുകളുടെ സുഖകരമായ ഓര്‍മ ഉണര്‍ത്താന്‍ ഈ ഹ്രസ്വചിത്രം ഉപകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ കരുതുന്നു. സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള വ്യത്യസ്ത ദൃശ്യങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. ബെല്‍ഫാസ്റ്റ്, കോര്‍ക്ക്, ലിമെറിക്ക്, ഗാല്‍വെ എന്നിവടങ്ങളിലെയും സമ്മര്‍ സീസണ്‍ ചിത്രീകരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നു.

Scroll To Top