Saturday December 03, 2016
Latest Updates

അതിശൈത്യം: മൈനസ് 3 വരെ താപനില താഴ്‌ന്നേക്കും

അതിശൈത്യം: മൈനസ് 3 വരെ താപനില താഴ്‌ന്നേക്കും

ഡബ്ലിന്‍ :അതിശൈത്യം അയര്‍ലണ്ടിലും രൂക്ഷമായി ബാധിച്ചിരിക്കുകയാണ്. വാഹന ഉപയോഗിക്കുന്നവരും സൈക്കിള്‍ സവാരിക്കാരും റോഡുകളില്‍ വളരെ സുരക്ഷാ കരുതലുകളോടെ മാത്രമേ യാത്ര ചെയ്യാവു എന്നാണ് പുതുതായി പുറത്തിറക്കിയിരിക്കുന്ന മുന്നറിയിപ്പ്. പൂജ്യം ഡിഗ്രി സെല്‍ഷ്യസിലേക്ക് ശൈത്യം താഴാന്‍ സാധ്യത ഉള്ളതിനാല്‍ റോഡുകളില്‍ മഞ്ഞ് ഉറഞ്ഞുകിടക്കുകയും അത് അപകടങ്ങള്‍ക്ക് വഴി വയ്ക്കുകയും ചെയ്‌തേക്കും.
കഴിഞ്ഞ ദിവസം മുതല്‍ തന്നെ മെറ്റ് എറാന്‍ മുന്നറിയിപ്പുകള്‍ നല്‍കിത്തുടങ്ങിയിരുന്നു. മഞ്ഞുവീഴ്ച മഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ കരുതലോടെ മാത്രമേ വാഹനങ്ങള്‍ ഓടിക്കാന്‍ പാടുള്ളൂവെന്നാണ് പ്രധാന നിര്‍ദ്ദേശം. താപനില 0 മുതല്‍ മൈനസ് 3 ഡിഗ്രി വരെ താഴെക്ക് പോകാന്‍ സാധ്യത ഉള്ളതിനാല്‍ ഈ അവസ്ഥ തന്നെ നിലനില്‍ക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ്.
കാലാവസ്ഥ അറിയിപ്പുകളും സൈന്‍ ബോര്‍ഡുകളും ശ്രദ്ധിച്ചതിനു ശേഷം മാത്രം സൂക്ഷിച്ച് റോഡുകളിലൂടെ സഞ്ചരിക്കണമെന്നാണ് റോഡ് സേഫ്റ്റി അതോറിറ്റിയും അറിയിക്കുന്നത്.
സ്‌ക്രീന്‍ സ്‌ക്രാപ്പറും ഡീ ഐസറും കൈയ്യില്‍ കരുതിയതിനു ശേഷം മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ.
റോഡുകളില്‍ ഐസ് കട്ടപിടിച്ചുകിടക്കുകയാണോ എന്ന് ശ്രദ്ധിച്ചു വാഹനം ഓടിക്കുക, ഡിപ്പ്ഡ് ഹെഡ്‌ലൈറ്റ്‌സ് ഉപയോഗിക്കുക, മുന്‍പേ പോകുന്ന വാഹനങ്ങളില്‍ നിന്നും നിശ്ചിത അകലം പാലിക്കുക. സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്ന് തോന്നിയാല്‍ ഫോഗ് ലൈറ്റുകള്‍ ഓഫ് ചെയ്യുക എന്നിവയാണ് ആര്‍എസ്എ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍.
കാല്‍നടയാത്രക്കാര്‍ക്കും സൈക്കിള്‍ സവാരിക്കാര്‍ക്കും ഈ മുന്നറിയിപ്പുകള്‍ ബാധകമാണ്. മഞ്ഞുകൂടുതലായുള്ള സമയങ്ങളില്‍ റോഡുകലില്‍ പെട്ടുപോവുകയാണെങ്കിലും ഐസുകട്ടകളെ ശ്രദ്ധിച്ച് സഞ്ചരിക്കാനും നിര്‍ദ്ദേശം ലഭിക്കുന്നുണ്ട്.
പ്രദേശങ്ങളില്‍ വഴുക്കലുകളും വീഴ്ച്ചകളും സാധാരണ ഉണ്ടാവുന്നതിനാലാണ് ഇപ്പോള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. വളരെ ശ്രദ്ധയോടെ മാത്രം സഞ്ചരിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനമായും ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍.

Scroll To Top