Thursday December 08, 2016
Latest Updates

അതാ ദൂരെ, ഭൂമി പോലൊരു ഗ്രഹം!

അതാ ദൂരെ, ഭൂമി പോലൊരു ഗ്രഹം!

ഭൂമിയുമായി ഏറെ സദൃശ്യമുള്ളൊരു ഗ്രഹത്തെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു; സൂര്യനു സമീപം മറ്റൊരു നക്ഷത്രത്തെ (മറ്റൊരു സൗരയൂഥത്തില്‍) വലംവെയ്ക്കുന്ന ഈ ഗ്രഹത്തിന് ഏകദേശം ഭൂമിയുടെ അതേ വലിപ്പമാണ്. പ്രോക്സിമ ബി എന്നാണ് ശാസ്ത്രജ്ഞര്‍ ഇതിനു പേരു നല്‍കിയിരിക്കുന്നത്.

ഗ്രഹത്തിലെ താപനില ജീവന് അനുകൂലമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ജലത്തിന്റെ സാന്നിദ്ധ്യത്തിനും സാധ്യതയുണ്ട്. 16 വര്‍ഷത്തോളം നീണ്ട ഗവേഷണത്തിനൊടുവില്‍ ‘നേച്ചര്‍’ മാഗസിനിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മനുഷ്യ നിര്‍മ്മിതമായ ഒരു ശൂന്യാകാശ ഉപകരണം ആദ്യമായാണ് സൗരയൂഥത്തിനു പുറത്തുള്ള ഒരു ഗ്രഹത്തെപ്പറ്റി ആഴത്തില്‍ വിവരങ്ങള്‍ നല്‍കിയിരിക്കുന്നതെന്നും ലേഖനത്തിന്റെ സഹഎഴുത്തുകാരനും, ശാസ്ത്രജ്ഞനുമായ ജൂലിയന്‍ മോറിന്‍ പറഞ്ഞു. മോറിനും ലണ്ടനിലെ ക്വീന്‍ മേരി യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞനുമായ ഗില്ലം ആന്‍ഗ്ലഡാ എസ്‌ക്യൂഡും ചേര്‍ന്നാണ് ലേഖനമെഴുതിയിരിക്കുന്നത്.

Scroll To Top