Friday December 09, 2016
Latest Updates

അഡ്‌ലെയ്ഡില്‍ പാക് കണ്ണുനീര്‍. തകര്‍ന്നത് ആറ് വിക്കറ്റിന്; സെമിയില്‍ ഇന്ത്യ-ഓസീസ് പോര്

അഡ്‌ലെയ്ഡില്‍ പാക് കണ്ണുനീര്‍. തകര്‍ന്നത് ആറ് വിക്കറ്റിന്; സെമിയില്‍ ഇന്ത്യ-ഓസീസ് പോര്

അഡ്‌ലെയ്ഡ്: ലോകകപ്പ് സെമി പോരാട്ടത്തിന് ഇന്ത്യ ഇറങ്ങുമ്പോള്‍ എതിരാളികള്‍ ആരെന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരമായി. മൂന്നാം ക്വാര്‍ട്ടറില്‍ പാകിസ്താനെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഓസ്‌ട്രേലിയ സെമി ഫൈനലില്‍ പ്രവേശിച്ചത്. വിജയലക്ഷ്യമായ 214 റണ്‍സ് 33.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഓസ്‌ട്രേലിയ മറികടന്നു.

സ്റ്റീവന്‍ സ്മിത്ത് (65), ഷെയ്ന്‍ വാട്‌സണ്‍ (64*), ഗ്‌ളെന്‍ മാക്‌സ്വെല്‍ (44*) എന്നിവരുടെ ബാറ്റിങ്ങാണ് ഓസ്‌ട്രേലിയക്ക് മികച്ച വിജയം സമ്മാനിച്ചത്. പാകിസ്താനായി വഹാബ് റിയാസ് രണ്ടും സുഹൈല്‍ ഖാന്‍, ഇഹ്‌സാന്‍ ആദില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവുമെടുത്തു. ബൗളര്‍മാര്‍ മികച്ച പ്രകടനം നടത്തിയെങ്കിലും നിര്‍ണായക ക്യാച്ചുകള്‍ വിട്ടുകളഞ്ഞതാണ് പാകിസ്താന് വിനയായത്. ഷെയ്ന്‍ വാട്‌സണും ഗ്‌ളെന്‍ മാക്‌സ്വെല്ലും നല്‍കിയ അവസരങ്ങളാണ് പാക് ഫീല്‍ഡര്‍മാര്‍ കൈവിട്ടത്.

ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തീതുപ്പുന്ന ഓസീസ് ബൌളിംഗ് മിസ്ബാഹിന്റെ തീരുമാനം തെറ്റിക്കുന്നതായിരുന്നു അഡ്‌ലെയ്ഡില്‍ കണ്ടത്. സ്‌കോര്‍ 20 ലത്തെി നില്‍ക്കുമ്പോള്‍ 10 റണ്‍സെടുത്ത സര്‍ഫറാസ് അഹ്മദ് പുറത്തായി. സ്റ്റാര്‍കിന് വിക്കറ്റ് നല്‍കിയാണ് സര്‍ഫറാസ് മടങ്ങിയത്. സ്‌കോര്‍ 24ല്‍ എത്തിയപ്പോഴേക്കും രണ്ടാമത്തെ ഓപണറെയും പാകിസ്താന് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത് അഹ്മദ് ഷെഹ്‌സാദ് പുറത്ത്.

എന്നാല്‍ പിന്നീട് ക്രീസില്‍ എത്തിയ ഹാരിസ് സുഹൈലും മിസ്ബാഹുല്‍ ഹഖും പാകിസ്താന് പ്രതീക്ഷ നല്‍കി. എന്നാല്‍ 34 റണ്‍സെടുത്ത മിസ്ബാഹുല്‍ ഹഖ് മാക്‌സ്‌വെല്ലിന്റെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായതോടെ പാകിസ്താന്റെ തകര്‍ച്ച ഉറപ്പാവുകയായിരുന്നു. ഹാരിസ് സുഹൈല്‍ 41 റണ്‍സെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇരുവരും മടങ്ങിയത്. പിന്നീടെത്തെിയ ഉമര്‍ അക്മലും കൂറ്റനടിക്ക് ശ്രമിച്ചു പുറത്തായി. മാക്‌സ് വെല്ലിനായിരുന്ന ഇത്തവണും വിക്കറ്റ്. ഷാഹിദ് അഫ്രിദി 15 പന്തില്‍ 23 റണ്‍സെടുത്തു പുറത്തായി.

കുമിന്‍സിന് പകരം ടീമിലെത്തിയ ജോഷ് ഹെയ്‌സല്‍വുഡ് നാല് പാക് വിക്കറ്റുകളാണ് ഇന്ന് വീഴ്ത്തിയത്. സ്റ്റാര്‍ക്, മാക്‌സ് വെല്‍ എന്നിവര്‍ രണ്ടും ജോണ്‍സണ്‍, ഫോള്‍ക്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Scroll To Top