Sunday December 04, 2016
Latest Updates

അഡ്രസ് അറിയാതെയും ആര്‍ക്കും ഇ മെയില്‍ അയയ്ക്കാവുന്ന വിദ്യയുമായി ഗൂഗിള്‍

അഡ്രസ് അറിയാതെയും ആര്‍ക്കും ഇ മെയില്‍ അയയ്ക്കാവുന്ന വിദ്യയുമായി ഗൂഗിള്‍

ഇനി ഇ മെയില്‍ അഡ്രസ് അറിയാതെയും നിങ്ങള്‍ക്കു ജിമെയിലില്‍ നിന്നും മെയില്‍ അയക്കാം. മെയില്‍ ലഭിക്കേണ്ട ആള്‍ നിങ്ങളുടെ ഗൂഗിള്‍ പ്ലസ് സുഹൃത്ത് ആയാല്‍ മാത്രം മതി.

ഗൂഗിള്‍ തങ്ങളുടെ ജിമെയിലില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്താന്‍പോകുന്നതിന്റെ ഭാഗമായാണ് അത്. ഗൂഗിള്‍ പ്ലസും മെയില്‍ ക്ലയന്റും തമ്മില്‍ കൂട്ടിമുട്ടിക്കുന്ന തരത്തിലുള്ള ഒരു പ്രവര്‍ത്തനമാണ് വരാന്‍പോകുന്നത്. പ്രാവര്‍ത്തികമാക്കി കഴിഞ്ഞാല്‍ പിന്നീട് സോഷ്യല്‍ നെറ്റ് വര്‍ക്കിലുള്ള ആര്‍ക്കും ഇന്‍ബോക്‌സിലേക്ക് മെസ്സേജ് അയക്കുകയും ചെയ്യാന്‍ സാധിക്കും.
ഇനി മുതല്‍ ജിമെയിലില്‍ മെയില്‍ സെന്‍ഡ് ചെയ്യുന്ന അഡ്രസ് ലിങ്ക് ക്ലിക്ക് ചെയ്താല്‍ നിങ്ങള്‍ക്ക് ജിമെയില്‍ കോണ്‍ടാക്ട് ലിസ്റ്റിലുള്ളവരുടെയും ഗൂഗിള്‍ പ്ലസ് സര്‍ക്കിളിലുള്ളവരുടെയും അഡ്രസുകള്‍ കാണിച്ചുതുടങ്ങും.
ഗൂഗിള്‍ പ്ലസില്‍ നിങ്ങളുടെ ഫ്രണ്ട്‌ലിസ്റ്റില്‍ ഉള്ള ഒരാള്‍ക്കാണ് മെയില്‍ അയക്കേണ്ടതെങ്കില്‍, അയാളുടെ മെയില്‍ അഡ്രസ് കാണാത്ത വിധമാണ് സെറ്റിംഗ്‌സ് ക്രിയേറ്റ് ചെയ്തിട്ടുള്ളതെങ്കിലും വിഷമിക്കേണ്ടതില്ല. അവരുടെ പേരു ടു വിന് മുന്നിലായി ടൈപ് ചെയ്തു തുടങ്ങിയാല്‍ മതി. അയാള്‍ക്ക് മെസ്സേജ് അയക്കാനുള്ള വഴി ഗൂഗിള്‍ തന്നെ തുറന്നു തരുന്നതാണ്.

ഗൂഗിള്‍ പ്ലസില്‍ നിങ്ങളുടെ സൂഹൃത്തായി ഉള്ള ഒരാളുടെ മെയില്‍ നിങ്ങളുടെ ജിമെയില്‍ ഇന്‍ബോക്‌സില്‍ െ്രെപമറി കാറ്റഗറിയില്‍ തന്നെയാണ് കാണിക്കുക. എന്നാല്‍ സുഹൃത്തല്ലാത്ത ഒരാളുടെ മെയില്‍ സോഷ്യല്‍ കാറ്റഗറിയില്‍ മാത്രമേ കാണിക്കുകയുള്ളൂ.
ഗൂഗിള്‍ പ്ലസ് വഴി മെയില്‍ സ്വീകരിക്കാന്‍ തയ്യാറായിരിക്കുന്നവര്‍ സെറ്റിംഗ്‌സില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടിവരുമെന്ന് മാത്രം. ‘ഇമെയില്‍ വയ ഗൂഗിള്‍ പ്ലസ്’ എന്ന ഓപ്ഷനില്‍ പോയി എല്ലാവര്‍ക്കും മെയില്‍ അയക്കാവുന്ന തരത്തില്‍ ജിമെയില്‍ സെറ്റുചെയ്താല്‍ മതി.
അത്തരത്തില്‍ സെറ്റിംഗ്‌സ് ലെവല്‍ ആക്കിയാല്‍ പിന്നെ ഇത്തരത്തില്‍ വരുന്ന ജി മെയിലുകള്‍ നിങ്ങള്‍ക്കും ലഭിച്ചുതുടങ്ങും. സുഹൃത്തുക്കള്‍ക്ക് നിങ്ങളുടെ അഡ്രസ് തിരഞ്ഞ് നടക്കേണ്ട ആവശ്യവും വരില്ല.

Scroll To Top