Sunday December 04, 2016
Latest Updates

അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ യൂണിഫോം നിശ്ചയിക്കാന്‍ രക്ഷിതാക്കളുടെ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നു

അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ യൂണിഫോം നിശ്ചയിക്കാന്‍ രക്ഷിതാക്കളുടെ അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നു

ഡബ്ലിന്‍ :രക്ഷിതാക്കളുടെ കീശ കാലിയാക്കുന്ന വില കൂടിയ യൂണിഫോം സമ്പ്രദായത്തില്‍ നിന്നും രക്ഷ നല്കുന്ന പുതിയ നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് രംഗത്തെത്തി അടുത്ത വര്‍ഷം കുട്ടികളുടെ സ്‌കൂള്‍ യൂനിഫോമുകളെക്കുറിച്ചുള്ള അഭിപ്രായം വോട്ടെടുപ്പിലൂടെ രക്ഷിതാക്കള്‍ക്ക് രേഖപ്പെടുത്താമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി റൗരി ക്വിന്‍ പറഞ്ഞു.
തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ യൂനിഫോം ധരിക്കണമെന്ന് നിര്‍ദ്ദേശം വയ്ക്കുന്ന സ്‌കൂളുകളും ഇനി യൂനിഫോം നിര്‍ബന്ധമാക്കാന്‍ പോകുന്ന സ്‌കൂളുകളും രക്ഷിതാക്കളുടെ അഭിപ്രായം കൂടി ഇക്കാര്യത്തില്‍ അറിഞ്ഞിരിക്കണമെന്നാണ്
വിദ്യാഭ്യാസ വകുപ്പ് മന്ത്രി അഭിപ്രായപ്പെട്ടത്. രക്ഷിതാക്കളുടെ അഭിപ്രായം ശേഖരിക്കുന്നതിനുവേണ്ടി പ്രത്യേക ക്വസ്റ്റ്യനെയറുകളും ഈ മാസം അവസാനത്തോടുകൂടിയോ അടുത്ത മാസത്തിന്റെ ആരംഭത്തിലോ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.
ഏതുതരം യൂനിഫോമുകളാണ് ഇനി തങ്ങളുടെ കുട്ടികള്‍ ധരിക്കേണ്ടതെന്ന് രക്ഷിതാക്കള്‍ക്കും തീരുമാനിക്കാം. അതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളാണ് അവര്‍ക്ക് വിതരണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ചോദ്യാവലിയില്‍ ഉണ്ടായിരിക്കുക.
സ്‌കൂള്‍ യൂനിഫോം വേണമോ എന്നു തുടങ്ങി ഏതുതരം യൂനിഫോമുകളാണ് കുട്ടികള്‍ ധരിക്കേണ്ടത് എന്നുള്ള എല്ലാതരം ചോദ്യങ്ങളും ക്വസ്റ്റിയനെയറില്‍ ഉള്‍പ്പെടുത്തും. രക്ഷിതാക്കള്‍ക്ക് സ്‌കൂള്‍ യൂനിഫോമുകള്‍ തിരഞ്ഞെടുക്കാനുള്ള അവസരം കൊടുക്കുന്നതിലൂടെ സ്‌കൂള്‍ ചിലവുകളുടെ നിയന്ത്രണമാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇപ്പോള്‍ നിലവില്‍ യൂനിഫോം ഉപയോഗിക്കുന്നതും പുതുതായി യൂനിഫോം സമ്പ്രദായം നിലവില്‍ വരുത്താന്‍ ഒരുങ്ങുന്നതുമായ എല്ലാ സ്‌കൂളധികൃതരോടും 201415 വര്‍ഷത്തില്‍ നടപ്പില്‍ വരുത്തുന്ന യൂനിഫോം പരിഷ്‌കാരങ്ങളില്‍ രക്ഷിതാക്കളുടെ അഭിപ്രായം തീര്‍ച്ചയായും സ്വീകരിച്ചിരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്‌കൂളുകള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
രക്ഷിതാക്കള്‍ക്കും തങ്ങളുടെ കുട്ടികള്‍ ഏതു തരം യൂനിഫോമുകള്‍ ധരിക്കണമെന്നതിനെക്കുറിച്ച് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നല്‍കണമെന്നാണ് പുതിയ തീരുമാനം.
ഇതിനായി ക്വസ്റ്റ്യനെയറുകള്‍ വിദ്യാഭ്യാസ വകുപ്പ് തന്നെ സ്‌കൂളുകള്‍ക്ക് തയ്യാറാക്കി നല്‍കുന്നതാണ്. ഇത് രക്ഷിതാക്കള്‍ക്ക് വിതരണം നടത്തി പെട്ടെന്നു തന്നെ അവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കാനാണ് വകുപ്പിന്റെ തീരുമാനം. അതിനനുസരിച്ചുള്ള യൂനിഫോമുകളായിരിക്കും അടുത്ത വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ നടപ്പില്‍ വരുത്തുക.like-and-share

Scroll To Top