Tuesday December 06, 2016
Latest Updates

അടുത്ത വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ ഭഗവത് ഗീത പഠിപ്പിക്കും

അടുത്ത വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ ഭഗവത് ഗീത പഠിപ്പിക്കും

ഹരിയാന: ഹരിയാനയിലെ സ്‌കൂളുകളില്‍ അടുത്ത വര്‍ഷം മുതല്‍ ഭഗവത് ഗീത പഠിപ്പിക്കാന്‍ തീരുമാനം.അടുത്ത അധ്യയന വര്‍ഷം മുതല്‍ അഞ്ചു മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസുകളില്‍ ഗീത പഠിപ്പിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മയാണ് ഇക്കാര്യം അറിയിച്ചത്. സംസ്‌കാരത്തിന്റെയും മനുഷ്യ മൂല്യങ്ങളുടെയും കേന്ദ്രമാണ് ഭഗവത് ഗീതയെന്നു വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

അതേസമയം സ്‌കൂളുകളില്‍ ഗീത പഠിപ്പിക്കാനുള്ള നീക്കത്തിനെതിരെ എതിര്‍പ്പുമായി ഒരു വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. തീരുമാനം ഭരണഘടന വിരുദ്ധമാണെന്ന് പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ സോഷ്യോളജിസ്റ്റ് മന്‍ജിത് സിംഗ് പറഞ്ഞു.

ബിജെപി അധികാരത്തില്‍ വന്നപ്പോള്‍ തന്നെ സ്‌കൂളുകളില്‍ ഭഗവത് ഗീത പഠിപ്പിക്കണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. ഭഗവത് ഗീത ദേശീയ ഗ്രന്ഥമാക്ക ണമെന്ന് കേന്ദ്ര മന്ത്രി സുധാമ സ്വരാജ് ആവശ്യപ്പെട്ടതും വിവാദമായിരുന്നു.

Scroll To Top