Saturday December 10, 2016
Latest Updates

അടുത്ത ബജറ്റില്‍ നികുതിഭാരം കുറയ്ക്കുമെന്ന് ഐറിഷ് ധനകാര്യമന്ത്രി

അടുത്ത ബജറ്റില്‍ നികുതിഭാരം കുറയ്ക്കുമെന്ന് ഐറിഷ് ധനകാര്യമന്ത്രി

ഡബ്ലിന്‍: ഇടത്തരക്കാര്‍ക്കും വരുമാനം കുറഞ്ഞവര്‍ക്കും നികുതി ഭാരം കുറയ്ക്കുമെന്ന വാഗ്ദാനവുമായി ഐറിഷ് ധനകാര്യമന്ത്രി മൈക്കല്‍ നൂനന്‍. ഒക്ടോബറില്‍ അവതരിപ്പിക്കാനിരിക്കുന്ന ബജറ്റിനു മുന്നോടിയായാണ് അദ്ദേഹം ഈ വാഗ്ദാനം നല്കിയത്. ഇന്നലെ ഡബ്ലിനില്‍ നടന്ന ഫൈന്‍ ഗെയ്ല്‍ പാര്‍ട്ടി സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ നികുതി ഘടന സാധാരണക്കാര്‍ക്ക് പ്രത്യേകിച്ച് വരുമാനം തീരെ കുറഞ്ഞവര്‍ക്ക് വലിയ ബാധ്യതയാണെന്ന് നൂനന്‍ പറഞ്ഞു. ഇക്കാര്യം പരിഗണിച്ചാണ് അദ്ദേഹം സാധാരണക്കാരുടെ നികുതി ഭാരം കുറയ്ക്കുമെന്ന് വാഗ്ദാനം ചെയ്തത്. 

നികുതി ബാധകമായ വരുമാനത്തിന്റെ പരിധി ഉയര്‍ത്തിക്കൊണ്ടാകും സാധാരണക്കാരെയും പാവപ്പെട്ടവരെയും നികുതി ഭാരതത്തില്‍ നിന്ന് ഒഴിവാക്കുകയെന്ന് അദ്ദേഹം സൂചന നല്കി. ചെലവ് ചുരുക്കലും നികുതി വര്‍ദ്ധന ആദായ നികുതി കോഡുകള്‍ പരിഷ്‌ക്കരിക്കുന്നതിനാണ് ഈ ബഡ്ജറ്റില്‍ പ്രധാന ഊന്നല്‍ നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ നികുതി ഘടന മാറുകയും ഖജനാവിലേക്ക് കൂടുതല്‍ തുക വന്നു തുടങ്ങുകയും ചെയ്യുന്നതോടെ തൊഴില്‍ അവസരങ്ങള്‍ കുറയുന്നതിന് പരിഹാരമാകുമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ഒക്ടോബര്‍ പകുതിയോടെയാണ് പുതിയ ബഡ്ജറ്റ്. 

അയര്‍ലണ്ടിന്റെ മുഴുവന്‍ വിഭവ ശേഷിയും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ബഡ്ജറ്റ് ആയിരിക്കും ഇതെന്നും ധനകാര്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അയര്‍ലണ്ടിന്റെ നികുതി വരുമാനം 9 ശതമാനം വര്‍ദ്ധിച്ചതായും അദ്ദേഹം വ്യക്തമാക്കി. ആദായ നികുതി വരുമാനം തൊട്ട് മുന്‍ വര്‍ഷത്തേക്കാള്‍ 6.5 ശതമാനം വര്‍ദ്ധിച്ചു. ടൂറിസം മേഖലയുടെ വാറ്റ് നികുതി 13.5 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറച്ചതായും അദ്ദേഹം അറിയിച്ചു. ഇത് ടൂറിസം മേഖലയില ധാരാളം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ കാരണമായി.

Scroll To Top