Tuesday December 06, 2016
Latest Updates

അടുത്ത നവംബറോടെ എയര്‍കേരള പറന്നുയരുന്നു

അടുത്ത നവംബറോടെ എയര്‍കേരള പറന്നുയരുന്നു

കൊച്ചി: കേരളത്തിന്റെ സ്വന്തം വിമാന സര്‍വ്വീസ് എയര്‍ കേരളയുടെ ആഭ്യന്തര
സര്‍വീസ് നവംബറില്‍ തുടങ്ങുന്നു. 19 സീറ്റുള്ള വിമാനം വാടകയ്‌ക്കെടുത്താവും
എയര്‍ കേരളയുടെ തുടക്കം. കൊച്ചിയില്‍ നിന്ന് കോയമ്പത്തൂര്‍, മംഗലാപുരം,
തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് വിമാനസര്‍വ്വീസ് ആദ്യ ഘട്ടത്തില്‍
ആരംഭിക്കുന്നത്.

ഇതിനായി വിമാനക്കമ്പനികളില്‍നിന്ന് ഒരു മാസത്തിനകം താല്‍പര്യപത്രം ക്ഷണിക്കും.
2017ഓടുകൂടി ഗള്‍ഫ് സര്‍വീസുകളും തുടങ്ങാനാകുമെന്നാണ് അധികൃതര്‍
പ്രതീക്ഷിക്കുന്നത്.

വ്യോമയാന ഇന്ധനത്തിനു സംസ്ഥാനം ചുമത്തുന്ന 30% നികുതി ഇളവു ചെയ്താല്‍ എയര്‍
കേരളയുടെ ആഭ്യന്തര സര്‍വീസിസ് നഷ്ടമില്ലാതെ കൊണ്ട് പോകാം. അതിനായുളള
പരിശ്രമത്തിലാണ് വിമാനസര്‍വ്വീസ് നടത്തിപ്പു ചുമതലയുള്ള കൊച്ചി രാജ്യാന്തര
വിമാനത്താവള കമ്പനി (സിയാല്‍). ഏതെല്ലാം വിമാനത്താവളങ്ങളിലേക്കാണ്
തുടക്കത്തില്‍ സര്‍വീസ് നടത്തേണ്ടത്, ഓരോ സര്‍വീസിലും എത്ര യാത്രക്കാരെ
ലഭിക്കാന്‍ സാധ്യതയുണ്ട്, കൊച്ചി വിമാനത്താവളത്തിലെ സൗകര്യങ്ങള്‍
ഉപയോഗപ്പെടുത്തേണ്ടതെങ്ങനെ തുടങ്ങിയ കാര്യങ്ങളില്‍ വിശദമായ പഠനങ്ങള്‍ക്കു
ശേഷമാണ് 19 സീറ്റുള്ള വിമാനം വാടകയ്‌ക്കെടുക്കാമെന്ന തീരുമാനത്തിലേക്ക്
സിയാല്‍ എത്തുന്നത്.

ഈ മാസം 28നു ചേരുന്ന എയര്‍ കേരള ബോര്‍ഡ് യോഗം വിശദാംശങ്ങള്‍ വിഷദമായി ചര്‍ച്ച
ചെയ്യും.

Scroll To Top